play-sharp-fill
അച്ഛനെ കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിന് തലചായ്ക്കാൻ വീടും സ്ഥലവും നൽകി മക്കൾ ; വ്യത്യസ്തമായ പകരംവീട്ടൽ നടക്കുന്നത് തലയോലപ്പറമ്പിൽ

അച്ഛനെ കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിന് തലചായ്ക്കാൻ വീടും സ്ഥലവും നൽകി മക്കൾ ; വ്യത്യസ്തമായ പകരംവീട്ടൽ നടക്കുന്നത് തലയോലപ്പറമ്പിൽ

സ്വന്തം ലേഖകൻ

കോട്ടയം :അച്ഛനെ കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിന് തലചായ്ക്കാൻ
വീടും സ്ഥലവും തിരികെ നൽകി മക്കൾ. വ്യത്യസ്തമായ പകരംവീട്ടൽ നടക്കുന്നത് കോട്ടയത്തെ തലയോളപ്പറമ്പിൽ. തലയോലപ്പറമ്പിലെ പണമിടപാടുകാരനായ കാലായിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അനീഷിന്റെ കുടുംബത്തിനാണ് തലചായ്ക്കാൻ വീടും സ്ഥലവും മാത്യുവിന്റെ കുടുംബം നൽകുന്നത്.


വീടിന്റേയും സ്ഥലത്തിന്റേയും രേഖകൾ അനീഷിന്റെ അച്ഛന് കൈമാറും. മാത്യുവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുകയാണ് അനീഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്യുവിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ അഞ്ച് സെന്റിലെ വീടും സ്ഥലവും മാത്യുവിന് അനീഷ് തീറെഴുതി കൊടുത്തു. ഇതിനെ തുടർന്നുണ്ടായ വിരോധമാണ് മാത്യുവിന്റെ മരണത്തിൽ കാലാശിച്ചത്. അതുടർന്ന് ഞ്ച് വർഷത്തിന് ശേഷം അനീഷിന്റെ അച്ഛനാണ് കൊലക്ക് പിന്നിൽ തന്റെ മകനാണെന്ന് മാത്യുവിന്റെ മക്കളെ അറിയിച്ചത്.

തലയോലപ്പറമ്പ് സെയിന്റ് ജോർജ് പള്ളിവികാരി റവ. വർഗീസ് ചെരപ്പറമ്പിൽ കേസ് അന്വേഷണം നടത്തുന്ന വൈക്കം സിഐ നവാസ് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ഭൂമിയും വീടും കൈമാറുക.