പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ മറന്നുവച്ച പഞ്ഞിക്കെട്ട് വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു ; സംഭവം ആശുപത്രിയിൽ അറിയിച്ചപ്പോൾ തെളിവുമായി വരാൻ ആശുപത്രി അധികൃതരുടെ നിർദ്ദേശം
സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രസവശസ്ത്രക്രിയക്കിടെ 22കാരിയുടെ വയറ്റിൽ മറന്നുവച്ച പഞ്ഞിക്കെട്ട് വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വച്ച് വലിയതുറ സ്വദേശിനിയായ അൽഫിന അലി(22) ആശുപത്രിയിൽ വച്ച് ദുരനുഭവം ഉണ്ടായത്. വയറിനുള്ളിൽ പഞ്ഞിക്കെട്ടുവച്ച് തുന്നിക്കെട്ടിയതിനെത്തുടർന്ന് യുവതിയുടെ ആന്തരികാവയവങ്ങളിൽ അണുബാധയേൽക്കുകയായിരുന്നു. പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു.യുവതിയുടെ ശരീരത്തിൽ നിന്നും ശസ്ത്രക്രിയയിലൂടെ പഞ്ഞിക്കെട്ട് പുറത്തെടുത്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ കാരണം നടക്കാൻ പോലുമാവാത്ത അവസ്ഥയിലാണ്. അൽഫിന അലി രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിയത്. […]