പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ മറന്നുവച്ച പഞ്ഞിക്കെട്ട് വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു ; സംഭവം ആശുപത്രിയിൽ അറിയിച്ചപ്പോൾ തെളിവുമായി വരാൻ ആശുപത്രി അധികൃതരുടെ നിർദ്ദേശം

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ മറന്നുവച്ച പഞ്ഞിക്കെട്ട് വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു ; സംഭവം ആശുപത്രിയിൽ അറിയിച്ചപ്പോൾ തെളിവുമായി വരാൻ ആശുപത്രി അധികൃതരുടെ നിർദ്ദേശം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രസവശസ്ത്രക്രിയക്കിടെ 22കാരിയുടെ വയറ്റിൽ മറന്നുവച്ച പഞ്ഞിക്കെട്ട് വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വച്ച് വലിയതുറ സ്വദേശിനിയായ അൽഫിന അലി(22) ആശുപത്രിയിൽ വച്ച് ദുരനുഭവം ഉണ്ടായത്. വയറിനുള്ളിൽ പഞ്ഞിക്കെട്ടുവച്ച് തുന്നിക്കെട്ടിയതിനെത്തുടർന്ന് യുവതിയുടെ ആന്തരികാവയവങ്ങളിൽ അണുബാധയേൽക്കുകയായിരുന്നു.

പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു.യുവതിയുടെ ശരീരത്തിൽ നിന്നും ശസ്ത്രക്രിയയിലൂടെ പഞ്ഞിക്കെട്ട് പുറത്തെടുത്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ കാരണം നടക്കാൻ പോലുമാവാത്ത അവസ്ഥയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൽഫിന അലി രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിയത്. സിസേറിയൻ നടത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ശസ്ത്രക്രിയക്കുശേഷം ആശുപത്രിവിട്ട അൽഫീനയ്ക്കു എഴുന്നേറ്റിരിക്കാൻ പോലുമാവാത്ത അവസ്ഥയായി. തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ച് സ്‌കാനിങ് ഉൾപ്പെടെയുള്ള വിദഗ്ധപരിശോധന നടത്തിയപ്പോഴാണ് വയറിനുള്ളിൽ പഞ്ഞിക്കെട്ട് കണ്ടെത്തിയത്.

അണുബാധമൂലം പഴുപ്പും നീരുംകെട്ടി. വേദന അസഹനീയമായി. എസ്എടി ആശുപത്രിലെത്തിച്ചപ്പോൾ അടിയന്തരശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചു. ആദ്യം കീ ഹോൾ ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിക്കാതെ വരികെയായിരുന്നു. ഇതോടെ വയറുകീറി പഞ്ഞി പുറത്തെടുത്തു.

തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങൾ അറിയിച്ചെങ്കിലും തെളിവുമായി വരാനായിരുന്നു ആശുപത്രി അധികൃതരുടെ നിർദേശം. സംഭവത്തിൽ പരാതി കിട്ടിയിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം