മൊബൈൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി ; കാൾ നിരക്കും ഡേറ്റ ചാർജും ടെലികോം കമ്പനികൾ കുത്തനെ കൂട്ടി

  സ്വന്തം ലേഖിക മുംബൈ: രാജ്യത്തെ നൂറു കോടിയിലേറെ മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് ഇരുട്ടടി. കാൾനിരക്കും ഇൻറർനെറ്റ് ഡേറ്റ ചാർജും സ്വകാര്യ ടെലികോം കമ്പനികൾ കുത്തനെ കൂട്ടി. ഏറ്റവുമധികം മൊബൈൽ ഉപഭോക്താക്കളുള്ള മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 40 ശതമാനം വരെ നിരക്ക് വർധിപ്പിച്ചപ്പോൾ വോഡഫോൺ-ഐഡിയ, ഭാരതി എയർടെൽ എന്നീ കമ്പനികൾ 50 ശതമാനം വരെയും വർധന വരുത്തി. വോഡഫോൺ-ഐഡിയ, എയർടെൽ നിരക്കുകൾ ഈ മാസം മൂന്നു മുതലും ജിയോയുടേത് ആറു മുതലും പ്രാബല്യത്തിലാകും.അഞ്ചുവർഷത്തിനിടെ ആദ്യമായാണ് നിരക്കുവർധന. പാദവർഷനഷ്ടം കുമിഞ്ഞുകൂടിയതാണ് വോഡഫോൺ-ഐഡിയ, എയർടെൽ കമ്പനികളെ […]

കോൾ , ഡാറ്റാ  നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി മൊബൈൽ കമ്പനികൾ ; പുതുക്കിയ നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ

  സ്വന്തം ലേഖകൻ കൊച്ചി : ടെലികോം രംഗത്തെ മുൻനിര കമ്പനികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ മൊബൈൽഫോൺ കോൾ, ഡാറ്റാ നിരക്കുകൾ എന്നിവ വർദ്ധിപ്പിക്കാനൊരുങ്ങുന്നു. ഇന്ത്യൻ വിപണിയിലെ മത്സരവും സുപ്രീംകോടതി വിധിയെ തുടർന്ന് വൻതുക കുടിശ്ശിക വന്നതുമാണ് നിരക്ക് വവർദ്ധിപ്പിക്കാൻ ടെലികോം കമ്പനികളെ പ്രേരിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ നിലവിൽ വരുമെന്നാണ് ടെലികോം കമ്പനികൾ അറിയിച്ചിരിക്കുന്നത്. വോഡഫോൺ ഐഡിയയാണ് താരിഫ് നിരക്കുകൾ വർധിപ്പിക്കുകയാണെന്ന് ആദ്യം വ്യക്തമാക്കിയത്. പിന്നാലെ എയർടെലും വർദ്ധനവിനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട് . നിലവിൽ ഡേറ്റയില്ലാതെ […]