ഭർത്താവിന്റെ അച്ഛനും അമ്മയുമാണ് സ്‌നേഹമെന്തെന്ന് മനസിലാക്കി തന്നത്, അതിനുള്ള അർഹതയെനിക്കില്ല, ഞാൻ കുറെ തെറ്റ് ചെയ്തു ; മരിച്ച ടാൻസിയുടെ ഡയറിക്കുറിപ്പുകളിങ്ങനെ: സ്വന്തം മകൾ മരിച്ചിട്ടും മാതാപിതാക്കൾ കാണാൻ വരാത്തതിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: ഭർതൃവീട്ടിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറുന്നു. കോട്ടപ്പുറം കല്ലറയ്ക്കൽ ടെൽവിൻ തോംസന്റെ ഭാര്യ ടാൻസിയെ ഞായാറാഴ്ചയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരാണ് രംഗത്ത് വന്നിരിക്കുന്നത്. നിങ്ങളുടെ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്കാവുന്നില്ല, ഞാൻ കുറെ തെറ്റ് ചെയ്തു. ഭർത്താവിന്റെ അച്ഛനും അമ്മയുമാണ് എനിക്ക് സ്‌നേഹമെന്തെന്ന് മനസിലാക്കി തന്നത്. ഇതിനുള്ള അർഹതയെനിക്കില്ല, ആത്മഹത്യാ കുറിപ്പിന് സമാനമായ ഡയറിക്കുറിപ്പുകളാണ് ടാൻസിയുടേത്. ഇതിനു പുറമെ സ്വന്തംം മകൾ മരിച്ചതറിഞ്ഞിട്ടും മാതാപിതാക്കൾ കാണാൻ എത്താതിരുന്നതും നാട്ടുകാരുടെ സംശയത്തിന് ആക്കം കൂട്ടുന്നു. […]