play-sharp-fill
ഭർത്താവിന്റെ അച്ഛനും അമ്മയുമാണ് സ്‌നേഹമെന്തെന്ന് മനസിലാക്കി തന്നത്, അതിനുള്ള അർഹതയെനിക്കില്ല, ഞാൻ കുറെ തെറ്റ് ചെയ്തു ; മരിച്ച ടാൻസിയുടെ ഡയറിക്കുറിപ്പുകളിങ്ങനെ: സ്വന്തം മകൾ മരിച്ചിട്ടും മാതാപിതാക്കൾ കാണാൻ വരാത്തതിൽ ദുരൂഹതയെന്ന് പൊലീസ്

ഭർത്താവിന്റെ അച്ഛനും അമ്മയുമാണ് സ്‌നേഹമെന്തെന്ന് മനസിലാക്കി തന്നത്, അതിനുള്ള അർഹതയെനിക്കില്ല, ഞാൻ കുറെ തെറ്റ് ചെയ്തു ; മരിച്ച ടാൻസിയുടെ ഡയറിക്കുറിപ്പുകളിങ്ങനെ: സ്വന്തം മകൾ മരിച്ചിട്ടും മാതാപിതാക്കൾ കാണാൻ വരാത്തതിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കൊടുങ്ങല്ലൂർ: ഭർതൃവീട്ടിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറുന്നു. കോട്ടപ്പുറം കല്ലറയ്ക്കൽ ടെൽവിൻ തോംസന്റെ ഭാര്യ ടാൻസിയെ ഞായാറാഴ്ചയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരാണ് രംഗത്ത് വന്നിരിക്കുന്നത്.


നിങ്ങളുടെ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്കാവുന്നില്ല, ഞാൻ കുറെ തെറ്റ് ചെയ്തു. ഭർത്താവിന്റെ അച്ഛനും അമ്മയുമാണ് എനിക്ക് സ്‌നേഹമെന്തെന്ന് മനസിലാക്കി തന്നത്. ഇതിനുള്ള അർഹതയെനിക്കില്ല, ആത്മഹത്യാ കുറിപ്പിന് സമാനമായ ഡയറിക്കുറിപ്പുകളാണ് ടാൻസിയുടേത്. ഇതിനു പുറമെ സ്വന്തംം മകൾ മരിച്ചതറിഞ്ഞിട്ടും മാതാപിതാക്കൾ കാണാൻ എത്താതിരുന്നതും നാട്ടുകാരുടെ സംശയത്തിന് ആക്കം കൂട്ടുന്നു. മാത്രമല്ല മകൾ മരിച്ചതറിഞ്ഞ് യാതൊരു ദുഃഖവും ഇവർക്കുള്ളതായി നാട്ടുകാർക്ക് തോന്നിയില്ല. മരിച്ചു എന്നറിഞ്ഞപ്പോൾ പിതാവ് പൗലോസും മാതാവും ആശുപത്രിയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞ് പകുതി വരെ പോയി തിരികെ വന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സ്വന്തം മകൾ മരണപ്പെട്ടിട്ട് പോകാതിരിക്കുന്നതെന്തുകൊണ്ടാണ് എന്ന് അന്വേഷിച്ച് ഇവരുടെ ഇടവകപള്ളിയിലെ അച്ചൻ എത്തിയെങ്കിലും മകളുടെ മൃതശരീരം കാണാൻ പോകാൻ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവംബർ 20 നായിരുന്നു ടാൻസിയുടെയും ടെൽവിൻ തോസന്റെയും വിവാഹം. ആർഭാടപൂർവ്വമായിരുന്നു വിവാഘോഷവും. വിവാഹം കഴിഞ്ഞ് ടാൻസി വളരെ വലിയ വിഷമത്തിലായിരുന്നു. എന്നാൽ ഭർതൃവീട്ടിൽ നിന്നും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടിയിട്ടില്ല. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ടാൻസി തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ നിന്നും വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഞായറാഴ്ചയാണ് ടാൻസിയെ തൂങ്ങിമരിച്ച നിലയിൽ കോട്ടപ്പുറത്തെ ഭർതൃവീട്ടിൽ കണ്ടത്. പള്ളിയിൽ പോകാനായി ഒരുങ്ങിയപ്പോൾ ടാൻസിയെ കാണാതായപ്പോൾ വാതിൽ തുറന്നപ്പോഴാണ് ടാൻസി തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. അപ്പോഴേക്കും മരണവും നടന്നു കഴിഞ്ഞിരുന്നു. മരണത്തിനു തലേന്നും ടാൻസി കുവൈറ്റിൽ ജോലി ചെയ്യുന്ന ഭർത്താവിനെ വിളിച്ച് സംസാരിച്ചിരുന്നു. ഈ സംസാരത്തിലും ഒരു അപാകതയും വന്നിരുന്നുമില്ല.

വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോൾ തന്നെ ഭർത്താവ് ടെൽവിൻ തോംസൻ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു. ഭർതൃവീട്ടിലും ടാൻസിക്ക് പ്രശ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ടാൻസിയുടെ മരണത്തിനു പിന്നിലെന്ത് എന്ന കാര്യത്തിൽ അതുകൊണ്ട് തന്നെ ആർക്കും വ്യക്തതയുമില്ല.