ഒരു കഥ സൊല്ലട്ടുമാ.., നട്ടെല്ലുള്ള പ്രധാനമന്ത്രിയുടെ കഥ ; ട്രംപിന്റെ ഭീഷണിയ്ക്ക് മുന്നിൽ മുട്ട് മടക്കിയ നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദീഖിന്റെ വൈറൽ കുറിപ്പ്
സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസിനെതിരായ പ്രതിരോധത്തിനെതിരായി ലോകത്തെ വൻ ശക്തിയായ അമേരിക്ക് ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ആവശ്യത്തോട് നരേന്ദ്ര മോദി പ്രതികരിക്കാതിരുന്നതോടെ ഭീഷണിയുടെ സ്വരവും ട്രംപ് ഉയർത്തിയിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മുൻപിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വഴങ്ങികൊടുത്തത് ദേശീയ തലത്തിൽ തന്നെ വൻ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ മോദിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ്. ഫെയ്ബുക്കിലൂടെയാണ് ടി.സിദ്ദീഖ് രംഗത്ത് എത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെക്കുറിച്ച് ഇന്ത്യയുടെ മുൻ സുരക്ഷാ ഉപദേഷ്ടാവ് […]