ടി പി രാജീവന്റെ ‘പുറപ്പെട്ട് പോകാത്ത വാക്ക്’;എഴുത്തിന്റെ സ്ഥല കാലങ്ങളിലേക്ക് തുറന്ന ‘വാതില്‍’…ചരിത്രവും വർത്തമാനവും ഭാവനയും ഒരുമിച്ച് നടത്തിയ എഴുത്തുകാരന് പ്രണാമം…
ദേശസ്മൃതിയും കാലസ്മൃതിയുമാണ് എഴുത്തെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ടി പി രാജീവന് താന്‍ ജീവിച്ചിരുന്ന സ്ഥലകാലങ്ങളെക്കുറിച്ച് വേവലാതികളും അഭിപ്രായങ്ങളും ഉണ്ടായിരുന്നെന്ന് മാത്രമല്ല അതെല്ലാം കൃത്യമായി പ്രകടിപ്പിക്കാനും രാജീവന്‍ ശ്രമിച്ചിരുന്നു. മരത്തിന് തലയുയര്‍ത്തി നില്‍ക്കാന്‍ ആകാശവും വേര് പടര്‍ത്താന്‍ മണ്ണും വേണമെന്നതുപോലെ ദേശത്തിന്റെ ചരിത്രവും നിഗൂഢതകളും തന്റെ കൃതികളില്‍ അലിഞ്ഞുചേരുന്നുവെന്നാണ് രാജീവന്‍ തന്നെ പലപ്പോഴും പറഞ്ഞിരുന്നത്. ദേശം മണ്ണാണെങ്കില്‍ കാലം ആകാശമാണെന്നാണ് രാജീവന്റെ അഭിപ്രായം. ടി പി രാജീവന്റെ ആദ്യ നോവലായ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തന്നെ ഈ ആകാശത്തിലും മണ്ണിലും പടര്‍ന്നുപന്തലിച്ചതായി നോവല്‍ വായിച്ച […]