play-sharp-fill

മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കുരുക്ക് മുറുകുന്നു ; പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ടുള്ള അഴിമതികൾ നടത്തിയത് ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് ടി.ഒ സൂരജ്

സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു. അഴിമതികൾ നടത്തിയത് മുൻമന്ത്രിയുടെ അറിവോടെയെന്ന് പ്രതിയായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് മൊഴിയാവർത്തിച്ച് പറഞ്ഞു. . മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയിൽ വ്യക്തത വരുത്തുന്നതിനായി വിജിലൻസ് സൂരജിനെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുത്തു. ഇതിലാണ് സൂരജ് തന്റെ നിലപാട് ആവർത്തിച്ചത്. കൊച്ചിയിലെ ഓഫീസിലാണ് പൊതുമരാമത്ത് മുൻസെക്രട്ടറിയായ ടി.ഒ സൂരജിനെ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തത്. എന്നാൽ പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് സൂരജ് […]

പാലാരിവട്ടം പാലം ; പ്രതികളുടെ ജ്യാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ ടി. ഒ സൂരജടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. കിറ്റ്‌കോ ജോയിന്റ് ജനറൽ മാനേജർ ബെന്നിപോളിന് മാത്രമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാലാരിവട്ടംപാലം നിർമാണ അഴിമതിക്കേസിലെ ഒന്നാം പ്രതിയും ആർ.ഡി.എസ് കമ്പനി ഡയറക്ടറുമായ സുമിത് ഗോയൽ, രണ്ടാം പ്രതി കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ എം.ടി തങ്കച്ചൻ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്ന മറ്റു പ്രതികൾ. നേരത്തെ പ്രതികൾ നൽകിയ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി […]