വിദേശത്തുനിന്നുള്ള കള്ളപ്പണം നിയന്ത്രിക്കാൻ സർക്കാർ നീക്കം ;സ്വിസ് ബാങ്ക് അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറി
സ്വന്തം ലേഖിക ന്യൂഡൽഹി: സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുട ആദ്യഘട്ട വിവരങ്ങൾകേന്ദ്ര സർക്കാരിന് ലഭിച്ചു. ഓട്ടോമാറ്റിക് വിവര കൈമാറ്റ കരാറിന്റെ ഭാഗമായാണ് രാജ്യത്തിന് ആദ്യഘട്ട വിവരങ്ങൾ ലഭിച്ചത്. വിദേശത്തുള്ള കള്ളപ്പണം നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിൽ ഇത് നിർണായകമാകുമെന്നാണ്വിലയിരുത്തപ്പെടുന്നത്. ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ (എ.ഇ.ഒ.ഐ) കരാറിന്റെ ഭാഗമായി സ്വിറ്റസർലാൻഡിലെ ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷനാണ് ഇന്ത്യയുൾപ്പടെയുള്ള 75 രാജ്യങ്ങൾക്ക് പൗരൻമാരുടെ അക്കൗണ്ട് വിവരങ്ങൾ കൈമാറിയത്. 2020 സെപ്തംബറിൽ രണ്ടാംഘട്ട വിവരങ്ങൾ കൈമാറുമെന്ന് എഫ്.ടി.ഐ വൃത്തങ്ങൾ വ്യക്തമാക്കി. എ.ഇ.ഒ.ഐ കരാറിന്റെ ഭാഗമായി ആദ്യമായാണ് സ്വിസ് അക്കൗണ്ട് വിവരങ്ങൾ […]