മകനെ വിദേശത്തേക്ക് അയക്കാൻ പണം പലിശയ്‌ക്കെടുത്തു ; അടവ് മുടങ്ങിയതോടെ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി : ഒപ്പം ചാടിയ ബധിരനും മാനസിക വെല്ലുവിളിയും നേരിടുന്ന ഭർതൃസഹോദരനായി തിരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ പാറശാല: പലിശക്കെണിയിൽ തുടുങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. ചെങ്കൽ പോരന്നൂർ തോട്ടിൻകര ചിന്നംവിള വീട്ടിൽ പരേതനായ നാഗരാജന്റെ ഭാര്യ സരസ്വതി (55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടമ്മയ്‌ക്കൊപ്പം കുളത്തിൽ ചാടിയെന്നു കരുതുന്ന ജന്മനാ അന്ധനും ബധിരനും മാനസിക വെല്ലുവിളി നേരിടുന്ന ആളുമായ ഭർതൃസഹോദരനായ നാഗേന്ദ്രനായി(55) തിരച്ചിൽ തുടരുന്നു. ഇവരുടെ വീടിന് സമീപമുള്ള പെരുമ്പല്ലി കുളത്തിൽ തിരച്ചിൽ തുടരുകയാണ്. സരസ്വതിയുടെ ഭർത്താവ് നാഗരാജൻ ആറു വർഷം മുൻപാണ് മരിച്ചത്. അന്നു മുതൽ സഹോദരനായ നഗേന്ദ്രനെ പരിചരിച്ചിരുന്നത് സരസ്വതിയാണ്. […]