video
play-sharp-fill

കൊറോണ വൈറസ് ; ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചവർക്കും വിചാരണ തടവുകാർക്കും പരോൾ നൽകണം : സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചവർക്കും വിചാരണ തടവുകാർക്കും ആണ് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതോടൊപ്പം പരോൾ നൽകേണ്ടവരുടെ പട്ടിക […]

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക ഉപയോഗിക്കരുത് ; ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേ നൽകി സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന ഹൈേകാടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ നൽകി. വോട്ടർപ്പട്ടികയെക്കുറിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. നേരത്തേ 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി […]

ചൊവ്വാഴ്ച വധശിക്ഷയുണ്ടാവില്ല ; നിർഭയക്കേസ് പ്രതി പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ ചൊവാഴ്ച ഉണ്ടാവില്ല. കേസിൽ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന നിർഭയ കേസിലെ പ്രതി പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്. […]

നിർഭയ വധക്കേസ്: ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് കെ.ആർ ഭാനുമതി കുഴഞ്ഞു വീണു

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ വധക്കേസിന്റെ ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ആർ ഭാനുമതി കോടതിയിൽ കുഴഞ്ഞു വീണു. തുടർന്ന് കോടതി ജീവനക്കാർ ജഡ്ജിയെ കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ചേബംറിലെത്തിച്ച ജഡ്ജിയെ സുപ്രീംകോടതി ഡോക്ടർമാരെത്തിയാണ് പരിശോധിച്ചത്. പ്രതികളെ വെവ്വേറെ തൂക്കണം എന്ന […]

ക്രിമിനലുകൾ ഇനി സ്ഥാനാർത്ഥികളാവണ്ട ; തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണം : സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാഷ്ട്രീയത്തിലെ ക്രിമിനൽവത്ക്കരണത്തിന് പൂട്ടിട്ട് സുപ്രീംകോടതി. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. പാർട്ടികൾ അവരുടെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും അതിനോടൊപ്പം സ്ഥാനാർത്ഥിയാക്കുന്നതിനുള്ള കാരണം വിശദീകരിക്കണമെന്നുമാണ് […]

സംവരണം മൗലികാവകാശമല്ല, സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റത്തിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് സംവരണം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ് : സുപ്രധാന വിധിയുമായി സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: സംവരണം മൗലികാവകാശമല്ല, സർക്കാർ ജോലിയിലെ സ്ഥാനക്കയറ്റത്തിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ് തീരുമാനിക്കേണ്ടത്, അതിനായി നിർബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സംവരണ വിഷയത്തിൽ രാജ്യത്താകമാനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് വിധി. ഉത്തരാഖണ്ഡ് പൊതുമരാമത്ത് […]

ദൈവത്തിന് സമർപ്പിച്ചു കഴിഞ്ഞ ശബരിമല തിരുവാഭരണത്തിൽ പന്തളം കൊട്ടാരത്തിന് എന്ത് അവകാശം : രാജകുടുംബത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ദൈവത്തിന് സമർപ്പിച്ചു കഴിഞ്ഞ തിരുവാഭരണത്തിൽ കൊട്ടാരത്തിന് എന്ത് അവകാശം, പന്തളം കൊട്ടാരത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ശബരിമല തിരുവാഭരണം കൈവശം വയ്ക്കാൻ പന്തളം രാജകുടുംബത്തിന് എന്ത് അവകാശമെന്ന് കോടതി ചോദിച്ചു. ജസ്റ്റീസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന […]

നിർഭയ വധക്കേസ് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ഇനിയും ഉണ്ട് നിയമത്തിന്റെ പഴുതുകൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി : നിർഭയ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ഇനിയുമുണ്ട് നിയമത്തിന്റെ പഴുതുകൾ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരായാലും നിയമപരമായ എല്ലാ പരിഹാരമാർഗങ്ങളും അവസാനിച്ചശേഷമേ ശിക്ഷ നടപ്പാക്കാൻ സാധിക്കൂവെന്ന നിലപാടാണ് വെള്ളിയാഴ്ച അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്രറാണ സ്വീകരിച്ചത്. വധശിക്ഷ വിധിച്ചവരിൽ മുകേഷ്‌സിങ്ങിന്റെ […]

വൈകിയാലും ശിക്ഷ വധശിക്ഷ തന്നെ…! വിനയ് ശർമ്മയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വൈകിയാലും നിർഭയവധക്കേസിലെ പ്രതികൾക്ക് വധശിക്ഷ തന്നെയായിരിക്കും. വിധിക്കപ്പെട്ട വിനയ് കുമാർ ശർമയുടെ ദയാഹർജി രാഷ്ട്രപതി തള്ളി. ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് വിനയ് ശർമയുടെ ദയാഹർജി തള്ളിയത്. ദയാഹർജി തള്ളണമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം ശുപാർശ […]

നിർഭയക്കേസ് പ്രതികൾക്ക് തൂക്കുകയർ തന്നെ..! രാഷ്ട്രപതി ദയാഹർജി തള്ളിയ തീരുമാനത്തിൽ ഇടപെടാനാവില്ല : സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയക്കേസ് പ്രതികൾക്ക് തൂക്കുകയർ തന്നെ. കാരണം വിശദീകരിക്കതെ ദയാഹർജി തള്ളിയതെന്ന് ആരോപിച്ച് നിർഭയ കേസ് പ്രതി മകേഷ് സിംഗ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. രാഷ്ട്രപതി, ദയാഹർജി തള്ളിയ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ […]