‘വിശ്വാസപ്പേടി’യിൽ കുരുങ്ങുമോ അന്ധ വിശ്വാസ നിരോധന നിയമം;നാടിനെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ, ഡിസംബർ 5ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുന്ന അന്ധവിശ്വാസ നിരോധന നിയമം മത വിശ്വാസപ്പേടിയിൽ.
നാടിനെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ, ഡിസംബർ 5ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുന്ന അന്ധവിശ്വാസ നിരോധന നിയമം മത വിശ്വാസപ്പേടിയിൽ. മതവിശ്വാസങ്ങളെ എതിർക്കാതെ, നിയമത്തിൽ അന്ധവിശ്വാസത്തെ എങ്ങനെ നിർവചിക്കുമെന്നതാണ് സർക്കാരിനെ കുഴയ്ക്കുന്നത്. ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ കേരള നിയമ പരിഷ്ക്കരണ കമ്മിഷനാണ് അന്ധവിശ്വാസ നിരോധന നിയമത്തിന്റെ കരട് തയ്യാറാക്കിയത്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സമാന നിയമങ്ങൾ പരിശോധിച്ചും, കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തിയുമാണിത്. മഹാരാഷ്ട്ര നിയമ മാതൃകയിലാണ് ശിക്ഷാവ്യവസ്ഥകൾ. കർണാടക നിയമത്തിലെ നിർവചനം ശാസ്ത്രത്തിന്റെ പിൻബലമില്ലാത്തതൊക്കെ അന്ധവിശ്വാസമെന്നാണ്. അത് അതേപടി സ്വീകരിച്ചാൽ, ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള […]