play-sharp-fill
‘വിശ്വാസപ്പേടി’യിൽ കുരുങ്ങുമോ അന്ധ വിശ്വാസ നിരോധന നിയമം;നാടിനെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ, ഡിസംബർ 5ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുന്ന അന്ധവിശ്വാസ നിരോധന നിയമം മത വിശ്വാസപ്പേടിയിൽ.

‘വിശ്വാസപ്പേടി’യിൽ കുരുങ്ങുമോ അന്ധ വിശ്വാസ നിരോധന നിയമം;നാടിനെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ, ഡിസംബർ 5ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുന്ന അന്ധവിശ്വാസ നിരോധന നിയമം മത വിശ്വാസപ്പേടിയിൽ.

നാടിനെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ, ഡിസംബർ 5ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുന്ന അന്ധവിശ്വാസ നിരോധന നിയമം മത വിശ്വാസപ്പേടിയിൽ. മതവിശ്വാസങ്ങളെ എതിർക്കാതെ, നിയമത്തിൽ അന്ധവിശ്വാസത്തെ എങ്ങനെ നിർവചിക്കുമെന്നതാണ് സർക്കാരിനെ കുഴയ്ക്കുന്നത്.

ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ കേരള നിയമ പരിഷ്ക്കരണ കമ്മിഷനാണ് അന്ധവിശ്വാസ നിരോധന നിയമത്തിന്റെ കരട് തയ്യാറാക്കിയത്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സമാന നിയമങ്ങൾ പരിശോധിച്ചും, കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തിയുമാണിത്. മഹാരാഷ്ട്ര നിയമ മാതൃകയിലാണ് ശിക്ഷാവ്യവസ്ഥകൾ. കർണാടക നിയമത്തിലെ നിർവചനം ശാസ്ത്രത്തിന്റെ പിൻബലമില്ലാത്തതൊക്കെ അന്ധവിശ്വാസമെന്നാണ്. അത് അതേപടി സ്വീകരിച്ചാൽ, ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള കുട്ടികളുടെ കുത്തിയോട്ടം, വിവിധ ക്ഷേത്രങ്ങളിലെ തൂക്ക മഹോത്സവങ്ങൾ,ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ രോഗശാന്തി ശുശ്രൂഷകൾ, മലബാറിലെ തീയാട്ടം,തെയ്യം തുടങ്ങിയ ചടങ്ങുകൾ വിലക്കപ്പെടുന്ന സാഹചര്യമുണ്ടാകും. ഇത് മതവിശ്വാസങ്ങളെ ഘനിക്കലാവുമെന്നാണ് സർക്കാരിന്റെ ആശങ്ക. ഇത് മറികടക്കാൻ സംഘടിതമായോ,സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലോ നടക്കുന്നവയൊഴികെയുള്ള ചടങ്ങുകളെന്ന് നിർവചിക്കാമെന്നാണ് നിയമ വകുപ്പിന്റെ നിർദ്ദേശം. എന്നാലിത് ഭരണഘടനയിലെ തുല്യനീതി സങ്കല്പത്തിന് എതിരാവുമെന്നും വാദമുണ്ട്. മത സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും പൗരന്റെ മൗലികാവകാശങ്ങളാണ്.

മഹാരാഷ്ട്രയിൽ സമഗ്ര നിയമം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013ൽ മഹാരാഷ്ട്രാ നിയമസഭ പാസ്സാക്കിയത് അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരായ സമഗ്ര നിയമമാണ്. മന്ത്രവാദം,പിശാച് ബാധ, മാന്ത്രികക്കല്ലുകൾ,തകിടുകൾ,ആകർഷണയന്ത്രങ്ങൾ,ദിവ്യചികിത്സ തുടങ്ങി. അന്ധവിശ്വാസങ്ങളെ നേരിടാൻ ശക്തവും. കുറ്റകൃത്യങ്ങൾക്ക് 6 മാസം മുതൽ 7 വർഷം വരെ തടവും, 5000 മുതൽ 50,000 രൂപവരെ പിഴയും.

ഇതിന്റെ ചുവടുപിടിച്ചാണ് കർണാടകയും രണ്ടു വർഷം മുമ്പ് നിയമം കൊണ്ടുവന്നത്. ആഭിചാര കൊലകൾക്കൊപ്പം, എച്ചിലിലകളിൽ താണജാതിക്കാർ ഉരുളു നേർച്ച നടത്തുന്ന മടേസ്നാന പോലുള്ള ദുരാചാരങ്ങളും നിയമത്തിന്റെ പരിധിയിൽപ്പെടും.വാസ്തു,ജ്യോതിഷം, വിശ്വാസത്തിന്റെ ഭാഗമായുളള തല മൊട്ടയടിക്കൽ,കാതുകുത്ത് വഴിപാടുകൾ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്. ബീഹാറിലും, ഝാർഖണ്ഡിലും ഛത്തീസ്ഗഡിലും കൂടോത്രം തടയുന്നതിനുള്ള നിയമമുണ്ട്.പ്രേതബാധയുടെ പേരിൽ സ്ത്രീകൾക്കെതിരായ കൈയേറ്റങ്ങൾ തടയുന്നതാണ് രാജസ്ഥാനിലെ നിയമം .