‘നിരുപാധികമായ പിന്തുണക്ക് ഏവര്‍ക്കും നന്ദി…! ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം’..; മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി 24 ന്യൂസിൽ നിന്നും പടിയിറങ്ങി;രാജി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി 24 ന്യൂസ് ചാനലില്‍ നിന്നും രാജിവച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് സുജയ പാര്‍വതി രാജി പ്രഖ്യാപിച്ചത്. ‘നിരുപാധികമായ പിന്തുണക്ക് ഏവര്‍ക്കും നന്ദി. ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ വിജയം വരുന്നത്. ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം’ എന്ന തലക്കെട്ടിലാണ് സുജയ പാര്‍വതി രാജിവെച്ച വിവരം പങ്കുവെച്ചിരിക്കുന്നത്. എല്ലാ നല്ല ഓര്‍മ്മകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതായും സുജയ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിക്കുന്നു. ബിജെപിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ബിഎംഎസിന്റെ പരിപാടിയില്‍ […]

ആറന്മുളയിൽ മാധ്യമ പ്രവർത്തകർ തമ്മിലുള്ള മത്സരമോ…? വീണാ ജോർജ്ജിനെതിരെ ഏഷ്യാനെറ്റിൽ നിന്നും രാജിവെച്ച സുജയ പാർവ്വതിയെ ഇറക്കാൻ ബി.ജെ.പി നീക്കം ; ആറന്മുളയിലെ ത്രികോണ മത്സരം ഇത്തവണയും പ്രവചനാതീതം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് ആറന്മുളയിൽ മാധ്യമ പ്രവർത്തകർ തമ്മിലുള്ള മത്സരമാകാൻ സാധ്യത. ആറന്മുളയിൽ ഇടത് സ്ഥാനാർത്ഥിയായി വീണാ ജോർജ് വീണ്ടും രംഗത്ത് എത്തുമെന്ന് ഉറപ്പാണ്. കോൺഗ്രസിനും എൽ.ഡി.എഫിനുമൊപ്പം ബിജെപിക്കും ഇവിടെ നല്ല വോട്ടുണ്ട്. ശബരിമല ഇടപെടലിനൊപ്പം എൻ.എസ്.എസ് മനസ്സ് അനുകൂലമാക്കിയാൽ അത്ഭുതമുണ്ടാക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. ഇവിടേക്ക് മാധ്യമ പ്രവർത്തകയെ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നീക്കം. ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും അവതാരികയായിരുന്ന സുജയപാർവതി രാജിവച്ചിരുന്നു. പ്രത്യേക കാരണമൊന്നും സൂചിപ്പിക്കാതെയാണ് രാജി. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രാജി എന്നാണ് സൂചന. വി […]