വൈക്കത്ത് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയ പെൺകുട്ടികൾ ഉറ്റസുഹൃത്തുക്കൾ ; ജീവനൊടുക്കിയത് അമൃതയുടെ വിവാഹത്തോടെ വേർപിരിയേണ്ടിവരുമെന്ന ആശങ്കയിൽ

സ്വന്തം ലേഖകൻ കോട്ടയം: സൗഹൃദം വിവാഹത്തോടെ അവസാനിക്കുമെന്ന ആശങ്കയിലാണ് വൈക്കത്ത് ആറ്റിൽ ചാടിയ പെൺകുട്ടികളെ ആകത്മഹത്യയിലേക്ക് നയിക്കാൻ കാരണമെന്ന് പൊലീസ്. കൊല്ലം സ്വദേശികളായ പതിനാലിന് രാത്രി ഏഴരയോടെയാണ് വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം ആലപ്പുഴ പൂച്ചാക്കലിൽ നിന്നും കണ്ടെത്തിയത്. അഞ്ചൽ സ്വദേശികളായ 21 വയസുള്ള അമൃതയും ആര്യയും കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അവസാന വർഷ വിദ്യാർത്ഥികളായിരുന്നു. ശനിയാഴ്ച രാവിലെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരിലാണ് ഇരുവരും വീടുകളിൽ നിന്ന് […]