തൃശ്ശൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ തൃശൂര്‍: തെരുവ് നായയൂടെ ആക്രമണത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് പരുക്കേറ്റു. ചേലക്കര കുറുമലയില്‍ ആണ് തെരുവുനായയുടെ ആക്രമണം നടന്നത്. ചേലക്കര താലൂക്ക് ആശുപത്രിയിലും ശേഷം ഒരാള്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി. രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുകയായിരുന്ന കുറുമല മാലക്കുളം പ്രദേശത്തെ സ്രാതോട്ടത്തില്‍ ഷാലി എന്ന വീട്ടമ്മയെ പുറകില്‍നിന്നും നായ വന്നു കാലില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഈ പ്രദേശത്ത് നിന്നും തന്നെ മറ്റൊരു വീട്ടമ്മയായ ആലുങ്കല്‍ സെലീനയെയും നായ ആക്രമിച്ചിട്ടുണ്ട്. കൂടാതെ […]