play-sharp-fill

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം..! കൂടുതൽ വിജയ ശതമാനം കണ്ണൂരിൽ; ഫലം അറിയാന്‍ ചെയ്യേണ്ടത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പ്രഖ്യാപിച്ചു. വിജയശതമാനം 99.70 ആണ്. 2060 സെന്ററുകളിലായി 4.20 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 417864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26 ശതമാനം ആയിരുന്നു വിജയശതമാനം. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും പിന്തുണ നല്‍കിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു. ടിഎച്ച്എസ്എല്‍സി., ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. നാലു മണി മുതല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് […]

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20ന്; പ്ലസ് ടു മെയ് 25ന്..! ജൂൺ ഒന്നിനു സ്കൂളുകൾ തുറക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പ്ലസ് ടു ഫലം മെയ് 25ന് പ്രസിദ്ധീകരിക്കും. വേനലവധിക്കു ശേഷം സ്‌കൂളുകൾ ജൂൺ ഒന്നിനു തന്നെ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ 289 വിദ്യാർഥികളും ഇക്കൊല്ലം പരീക്ഷ എഴുതി. ഹയർ […]