പരീക്ഷ തുടങ്ങി നിമിഷങ്ങൾക്കകം എസ്.എസ്.എൽ.സി ചോദ്യപേപ്പർ പ്രഥമാധ്യാപകൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച സംഭവം : അന്വേഷണം അട്ടിമറിച്ച് വിദ്യാഭ്യാസ വകുപ്പ് ; ഫോൺ പൊലീസിന് കൈമാറുകയോ പരാതി നൽകുകയോ ചെയ്തില്ല ; വിവാദം മുക്കാൻ സമ്മർദ്ദവുമായി എസ്.എൻ.ഡി.പി
സ്വന്തം ലേഖകൻ പത്തനംതിട്ട: എസ്.എസ്.എൽ.സി കണക്ക് പരീക്ഷ ആരംഭിച്ച് നിമിഷങ്ങൾക്കകം ചോദ്യപേപ്പർ പ്രഥമാധ്യാപകൻ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് തന്നെ അന്വേഷണം അട്ടിമറിച്ചു. ശക്തമായ സാമുദായിക-രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ അട്ടിമറിയുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച നടന്ന കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ മുട്ടത്തുകോണം എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ പ്രഥമാധ്യാപകൻ എസ്. സന്തോഷ് പത്തനംതിട്ട ഡിഇഓയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയായിരുന്നു. സ്വന്തം സ്‌കൂളിലെ തന്നെ കണക്ക് അദ്ധ്യാപകരുമായി പങ്ക് വയ്ക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് ചോദ്യപേപ്പറിന്റെ ഫോട്ടോ ഡിഇഓയുടെ ഗ്രൂപ്പിലേക്ക് അബദ്ധത്തിൽ എത്തുകയായിരുന്നു. ചോദ്യപേപ്പർ […]