പരീക്ഷ തുടങ്ങി നിമിഷങ്ങൾക്കകം എസ്.എസ്.എൽ.സി ചോദ്യപേപ്പർ പ്രഥമാധ്യാപകൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച സംഭവം : അന്വേഷണം അട്ടിമറിച്ച് വിദ്യാഭ്യാസ വകുപ്പ് ; ഫോൺ പൊലീസിന് കൈമാറുകയോ പരാതി നൽകുകയോ ചെയ്തില്ല ; വിവാദം മുക്കാൻ സമ്മർദ്ദവുമായി എസ്.എൻ.ഡി.പി

പരീക്ഷ തുടങ്ങി നിമിഷങ്ങൾക്കകം എസ്.എസ്.എൽ.സി ചോദ്യപേപ്പർ പ്രഥമാധ്യാപകൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച സംഭവം : അന്വേഷണം അട്ടിമറിച്ച് വിദ്യാഭ്യാസ വകുപ്പ് ; ഫോൺ പൊലീസിന് കൈമാറുകയോ പരാതി നൽകുകയോ ചെയ്തില്ല ; വിവാദം മുക്കാൻ സമ്മർദ്ദവുമായി എസ്.എൻ.ഡി.പി

സ്വന്തം ലേഖകൻ

പത്തനംതിട്ട: എസ്.എസ്.എൽ.സി കണക്ക് പരീക്ഷ ആരംഭിച്ച് നിമിഷങ്ങൾക്കകം ചോദ്യപേപ്പർ പ്രഥമാധ്യാപകൻ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് തന്നെ അന്വേഷണം അട്ടിമറിച്ചു.

ശക്തമായ സാമുദായിക-രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ അട്ടിമറിയുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച നടന്ന കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ മുട്ടത്തുകോണം എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ പ്രഥമാധ്യാപകൻ എസ്. സന്തോഷ് പത്തനംതിട്ട ഡിഇഓയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം സ്‌കൂളിലെ തന്നെ കണക്ക് അദ്ധ്യാപകരുമായി പങ്ക് വയ്ക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് ചോദ്യപേപ്പറിന്റെ ഫോട്ടോ ഡിഇഓയുടെ ഗ്രൂപ്പിലേക്ക് അബദ്ധത്തിൽ എത്തുകയായിരുന്നു. ചോദ്യപേപ്പർ ഡി.എം.ഒയുടെ ഗ്രൂപ്പിലേക്ക് പോയത് സ്‌ന്തോഷ് അറിഞ്ഞിരുന്നില്ല അതിനാൽ തന്നെ നിശ്ചിത സമയത്തിനുള്ളിൽ ഇത് ഡിലീറ്റ് ചെയ്യാനും കഴിഞ്ഞിരുന്നില്ല.

124 പ്രഥമാധ്യാപകർ ഉള്ള ഗ്രൂപ്പിലാണ് ചോദ്യപേപ്പർ ചെന്നത്. ഉച്ചയോടെ ഈ വിവരം മാധ്യമപ്രവർത്തകർക്ക് ചോർന്നു കിട്ടിയെങ്കിലും ഇതേപ്പറ്റി അന്വേഷിക്കാൻ ഡിഇഓയെ അടക്കം ബന്ധപ്പെട്ടെങ്കിലും ഫോൺ പോലും എടുത്തിരുന്നില്ലെന്നും ആരോപണമുണ്ട്.

ഇതിനിടെ കെഎസ്ടിഎ നേതാക്കൾ ഇടപെട്ട് പ്രശ്‌നം ഗുരുതരമാകാതെ ഒത്തു തീർപ്പായി. എന്നാൽ, മാധ്യമങ്ങൾ ചോദ്യക്കടലാസിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം വാർത്ത പുറത്തു വിട്ടതോടെ വിദ്യാഭ്യാസ ഉപഡയറക്ടറും ഡിഇഓയും ഓടിപ്പാഞ്ഞെത്തുകയും ചെയ്തിരുന്നു.

തുടർന്ന് മണിക്കൂറുകൾ നീണ്ട തെളിവെടുപ്പിനൊടുവിൽ പ്രഥമാധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തുവെന്നും പിറ്റേന്ന് തന്നെ പൊലീസിൽ പരാതി നൽകുമെന്നും അറിയിച്ച് ഉപഡയറക്ടർ സ്ഥലം വിട്ടെങ്കിലും അതിന് ശേഷമാണ് ആസൂത്രിത അട്ടിമറി നടന്നത്.

ഇംഗ്ലീഷ് പരീക്ഷയുടേതടക്കം ചോദ്യക്കടലാസ് ഈ രീതിയിൽ പ്രഥമാധ്യാപകൻ ചോർത്തിയെന്ന് ആക്ഷേപം ഉയർന്നു. ഇതും പരിശോധിക്കണമെന്ന് ആവശ്യമുണ്ടായി. അതും പരിശോധിക്കുമെന്ന് പറഞ്ഞ ഉപഡയറക്ടർ പിടിച്ചെടുത്ത ഫോൺ പൊലീസിന് കൈമാറുകയോ പരാതി നൽകുകയോ ചെയ്തില്ല.

ഫോൺ ഫോറൻസിക് പരിശോധന നടത്തിയാൽ അദ്ധ്യാപകന് മാത്രമല്ല, സ്‌കൂളിന് ഒന്നടങ്കം പിടിവീഴുമെന്ന് ബോധ്യം വന്നു. ഇതോടെ ഈ ഫോൺ മാറ്റി പകരം മറ്റൊരു അദ്ധ്യാപകന്റേതായി പൊലീസിൽ നൽകാനുള്ള നീക്കമാണ് നടക്കുന്നത്.

ചോർത്തിയെന്ന വിവരം സ്ഥിരീകരിച്ചാൽ സ്‌കൂളിന് പരീക്ഷാ സെന്റർ നഷ്ടമാകും. അദ്ധ്യാപകരുടെ ജോലിയും പോകും. ഇതോടെ സ്‌കൂളിൽ കുട്ടികൾ എത്താതെ വരികയും ചെയ്യും. ഇതൊഴിവാക്കാനാണ് സാമുദായിക രാഷ്ട്രീയ നേതൃത്വം അന്വേഷണം അട്ടിമറിക്കാൻ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഈ സ്‌കൂളിന്റെ മാനേജർ.
സ്‌കൂളിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിൽ നടക്കുകയാണ്. ഇതിനിടെയാണ് ചോദ്യപേപ്പർ ചോർന്നത് സ്‌കൂളിനെ വിവാദത്തിലാക്കിയിരിക്കുന്നത്.