video
play-sharp-fill

ഖത്തറിനു മൂന്നാം തോൽവി ; നെതർലൻഡ്സ് പ്രീ ക്വാർട്ടറിൽ ; ഖത്തറിനെ രണ്ടു ഗോളുകള്‍ക്കാണ് നെതർലൻഡ്സ് കീഴടിക്കയത്

ദോഹ: ആശ്വാസ ജയം തേടിയിറങ്ങിയ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് നെതർലൻഡ്സ് പ്രീ ക്വാർട്ടറിൽ. കോഡി ഗാക്പോയും ഫ്രങ്കി ഡിയോങ്ങും സ്കോർ ചെയ്ത മത്സരത്തിൽ ഖത്തറിനെ തകർത്ത് മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് നെതർലൻഡ്സിന്റെ […]

ബ്രൂണോയുടെ ഇരട്ട ഗോൾ ;ഉറുഗ്വെയ്ക്കെതിരെ പോർച്ചുഗലിന് ജയം; തുടർച്ചയായ രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിൽ

ദോഹ: ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ട ഗോളിൽ ഉറുഗ്വെയ്ക്കെതിരെ പോർച്ചുഗലിന് ജയം(2-0). ഗ്രൂപ്പ് എച്ചിലെ തുടർച്ചയായ രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തി. രണ്ടാം മത്സരത്തിലെ തോൽവിയോടെ ഉറുഗ്വെയുടെ ഭാവി തുലാസിലായി. സൗത്ത് കൊറിയക്കെതിരെയുള്ള ഉറുഗ്വെയുടെ ആദ്യ മത്സരം സമനിലയിലാണ് അവസാനിച്ചത്. മറ്റു […]

വീര്യം ചോരാതെ കളം നിറഞ്ഞപ്പോൾ ഖത്തർ ലോകകപ്പിൽ പിറന്നത് മറ്റൊരു കാവ്യം; ഘാനയക്ക് മുമ്പിൽ അടിപതറി ദക്ഷിണകൊറിയ ; വിജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്

ദോഹ: വിജയമെന്ന ഒറ്റ ലക്ഷ്യവുമായി ഏജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പോരിനിറങ്ങിയ രണ്ട് സംഘങ്ങൾ അവസാന നിമിഷം വരെ വീര്യം ചോരാതെ കളം നിറഞ്ഞപ്പോൾ ഖത്തർ ലോകകപ്പിൽ പിറന്നത് മറ്റൊരു കാവ്യം. ഗ്രൂപ്പ് എച്ചിലെ നിർണായകമായ പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് […]

രണ്ടാം മിനിട്ടിൽ അൽഫോൻസോ ഡേവിസിൻ്റെ ചരിത്ര ഗോൾ; പിന്നാലെ കളി പിടിച്ച് ക്രൊയേഷ്യ; കാലിടറി കാനഡ ; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്

ദോഹ: ഫിഫ ലോകകപ്പിൽ കാന‍ഡയെ ഒന്നിനെതിരെ നാലു ഗോളുകൾക്കു കീഴടക്കി ക്രൊയേഷ്യ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലൂക്ക മോഡ്രിച്ചും കൂട്ടരും വിജയം പിടിച്ചെടുത്തത്. ഒരു ഗോളിന് പിന്നിട്ടുനിന്നതിനു ശേഷമാണ് ഈയൊരു […]

സാബിരിയുടെ ഫ്രീകിക്ക് ; കാഴ്ചക്കാരനാക്കി ബൽജിയം ഗോളി; പകരക്കാരെയിറക്കി കളി പിടിച്ച് മൊറോക്കോ ; ബെൽജിയത്തിന് തോൽവി രണ്ട് ഗോളുകൾക്ക്

അട്ടിമറികളുടെ ലോകകപ്പിന് ഇതാ ഓര്‍മയില്‍ സൂക്ഷിക്കാന്‍ മറ്റൊരു അസുലഭ അധ്യായം കൂടി.ദോഹ ഫിഫ ലോകകപ്പിൽ ബൽജിയത്തെ ഞെട്ടിച്ച് മൊറോക്കോയ്ക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫിഫ റാങ്കിങ്ങിൽ 22-ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം സ്ഥാനക്കാരെ തകർത്തത്. കാനഡയ്ക്കെതിരായ ഇ ഗ്രൂപ്പിലെ ആദ്യ […]

ലോകകപ്പിൽ വീണ്ടും അട്ടിമറി; വെയ്ല്‍സിനെ തകർത്ത് ഇറാൻ ; ഖത്തറിൽ നിന്ന് തേർഡ് ഐ ന്യൂസ് സ്പെഷ്യൽ സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല

ദോഹ: ഇംഗ്ലണ്ടിനോട് ഏറ്റ വൻ പരാജയത്തിന്റെ ക്ഷീണം തീർത്ത് ഇറാൻ. ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം കരസ്ഥമാക്കി. വെയിൽസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇറാൻ പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമിന്റെ എട്ട്,11 മിനിറ്റുകളിലാണ് ഇറാൻ വിജയ ഗോളുകൾ നേടിയത്. കളിയുടെ 86ാം […]

ഡച്ച് പടയോട്ടത്തിന് ഇക്വഡോറിന്‍റെ സമനില ബ്ലോക്ക്; ലോകകപ്പിൽ നിന്ന് പുറത്താക്കുന്ന ആദ്യ ടീം ആയി ഖത്തർ ;ഖത്തറിൽ നിന്ന് തേർഡ് ഐ ന്യൂസ് സ്പെഷ്യൽ സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നെതർലന്‍ഡ്‍സിനെ വിറപ്പിച്ച് സമനിലയില്‍ കുടുക്കി ഇക്വഡോർ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കോടി ഗ്യാപ്കോയുടെ ഗോളിന് നായകന്‍ എന്നർ വലന്‍സിയയിലൂടെയാണ് ഇക്വഡോർ മറുപടി നല്‍കിയത്. ഈ മത്സരം സമനിലയിലായതോടെ ആതിഥേയരായ ഖത്തർ […]

ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിൽ; ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലം

ന്യൂഡൽഹി: അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലേയ്ക്കുള്ള ( ഐ പി എൽ) താരലേലം ഡിസംബർ 23ന് കൊച്ചിയിൽ നടത്താൻ തീരുമാനം. ബി സി സി ഐയാണ് ഇക്കാര്യം അറിയിച്ചത്.ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ […]

പുഴയുടെ ഒഴുക്ക് തടയും; മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന് നിർദേശം ; നിരാശയിൽ ആരാധകർ

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പുളളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കൂറ്റന്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന് പഞ്ചായത്തിന്‍റെ നിര്‍ദേശം. പുഴയുടെ ഒഴുക്കിന് തടസമാകുന്ന നിലയിലാണ് കട്ടൗട്ടുകള്‍ സ്ഥാപിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. അഭിഭാഷകനായ ശ്രീജിത് പെരുനമന നല്‍കിയ പരാതിയിലാണ് ചാത്തമംഗലം പഞ്ചായത്ത് […]