play-sharp-fill

പത്തനംതിട്ട ഇലന്തൂരിൽ 490 ലിറ്റർ സ്പിരിറ്റ് പിടികൂടി; ആട് ഫാമിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്

പത്തനംതിട്ട: ഇലന്തൂരിൽനിന്ന് 490 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. ആശാരിമുക്ക് പേഴുംകാട്ടിൽ രാജേഷ് കുമാറിന്റെ വീട്ടിലെ ആട് ഫാമിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് ഉണ്ടായിരുന്നത്. രാജേഷ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രതീഷ്, രോഹിണിയിൽ സജി എന്നിവരുടേതാണ് സ്പിരിറ്റ് എന്ന രാജേഷിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും കൂടി പ്രതിചേർത്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി എ പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് സ്ഥലത്തെത്തി സംഘം പരിശോധന നടത്തിയത്. 35 ലിറ്ററിന് 11 കന്നാസുകളിലായാണ് സൂക്ഷിച്ചിരുന്നത്. പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ഷാജി, റേഞ്ച് ഇൻസ്പെക്ടർ […]

തൃശ്ശൂരിൽ വൻ സ്പിരിറ്റ് വേട്ട : സവാള ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ പിടികൂടിയത് 3000 ലിറ്റർ സ്പിരിറ്റ്

സ്വന്തം ലേഖിക വരന്തരപ്പിളളി: തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളിയിൽ മൂവായിരം ലിറ്റർ സ്പിരിറ്റ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി.വിജയകുമാരൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി. ജില്ലയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സ്പിരിറ്റ് കൊണ്ടുവന്ന് കളർ ചേർത്ത് മദ്യമാക്കി വിൽപന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.ഇതിനെ തുടർന്ന് രണ്ടു മാസത്തോളമായി ചാലക്കുടി ഡി വൈ എസ്പിയുടെ കീഴിലുള്ള വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിഴൽ പോലീസ് സംഘം പ്രത്യേകമായി നിരീക്ഷണം നടത്തിവരവേയാണ് ഇന്ന് പുലർച്ചെ സംശയകരമായ രീതിയിൽ കണ്ട […]