ലക്ഷങ്ങളുടെ കടബാധ്യത മാനസികമായി തകർത്തു, ആരുടെയും മുന്നിൽ തലതാഴ്ത്തി ജീവിക്കാൻ കഴിയില്ല : മോനെ തനിച്ചാക്കി പോകാൻ കഴിയാത്തതുകൊണ്ട് ഒപ്പം കൊണ്ടുപോകുന്നു : മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്ത സൂര്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ
സ്വന്തം ലേഖകൻ കരുനാഗപ്പള്ളി: മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്ത സൂര്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ. 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത മാനസികമായി തകർത്തു. ആരുടെയും മുന്നിൽ തലതാഴ്ത്തി ജീവിക്കാൻ കഴിയില്ല. അതിനാൽ ഞാൻ പോകുന്നുവെന്നാണ് മകനെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തൊടിയൂർ പുലിയൂർവഞ്ചി തെക്ക് ബിനു നിവാസിൽ ബിനുകുമാറിന്റെ ഭാര്യ സൂര്യ എഴുതിയ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്. സൂര്യയും ഭർത്താവ് ബിനുവും ചേർന്ന് നടത്തിയ കടയുടെ ബാധ്യതയാണ് മനോവിഷമത്തിനിടയാക്കിയത് എന്നാണ് കരുനാഗപ്പള്ളി പൊലീസ് വ്യക്തമാക്കിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സൂര്യയേയും മൂന്ന് […]