ഉത്തരാഖണ്ഡിലെ ചമോലിയില്‍ വീണ്ടും മഞ്ഞ് മല ഇടിഞ്ഞു; രണ്ട് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥര്‍ മരിച്ചു. 291 പേരെ രക്ഷപ്പെടുത്തി; ഫെബ്രുവരിയില്‍ എണ്‍പതോളം പേര്‍ മരിച്ച ഹിമപാതത്തിന് ശേഷം സംസ്ഥാനം നേരിടുന്ന രണ്ടാമത്തെ വലിയ ദുരന്തം

സ്വന്തം ലേഖകന്‍ ഗോപേശ്വര്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഇന്ത്യ- ചൈന അതിര്‍ത്തിക്കടുത്തുള്ള നിതി താഴ്വരയില്‍ മഞ്ഞ് മല ഇടിഞ്ഞു. ഹിമപാതത്തില്‍ അകപ്പെട്ട 291 പേരെ രക്ഷപ്പെടുത്തി. രണ്ട് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഉദ്യോഗസ്ഥര്‍ മരിച്ചു. ജോഷിമഠ് സെക്ടറിലെ സുംന മേഖലയില്‍ കനത്ത മഞ്ഞ് വീഴ്ച്ചക്കിടെയാണ് സംഭവമെന്ന് ഇന്ത്യന്‍ സേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹിമപാതത്തെക്കുറിച്ച് ബി ആര്‍ ഒ അധികൃതരാണ് ആദ്യം അറിയിക്കുകയും, മേഖലയില്‍ റോഡുപണി നടക്കുന്നുണ്ടായിരുന്നതിനാല്‍ ആളപായമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തത്. കനത്ത മഞ്ഞുവീഴ്ച കാരണം പ്രദേശത്തേക്ക് ബന്ധപ്പെടാന്‍ ആദ്യം സാധിച്ചിരുന്നില്ല. […]

ജലവൈദ്യുത പദ്ധതി തകര്‍ക്കാന്‍ മഞ്ഞുതടാകത്തില്‍ സ്‌ഫോടനം നടത്തിയതോ?; അട്ടിമറി സാധ്യത തള്ളാതെ വിദഗ്ധര്‍; ഉത്തരാഖണ്ഡ് മഞ്ഞ്മല ദുരന്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍ ജോഷിമഠ്: രാജ്യത്തെ നടുക്കിയ മഞ്ഞുമല ദുരന്തത്തില്‍ പ്രതിരോധ ഗവേഷണരംഗത്തെ വിദഗ്ധര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. മഞ്ഞ്കാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത ദുരന്തമാണിത്. വര്‍ഷകാലത്താണ് സാധാരണ ഇത്തരം അപകടങ്ങള്‍ നടക്കാറുള്ളത്. അപ്രതീക്ഷിത പ്രളയത്തില്‍ റേനി ഗ്രാമത്തിലെ ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കു കാര്യമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. സുപ്രധാനമായ ഈ പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിശ്ചിത അകലത്തില്‍ നിന്ന് മഞ്ഞുതടാകം പൊട്ടിച്ചുവിടാനുള്ള സ്‌ഫോടനം നടത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്. മലമുകളില്‍ ലഭ്യമായ മഞ്ഞുതടാകങ്ങളെ ശത്രുവിനെതിരെ പ്രയോഗിക്കുന്ന സേനകളുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തപോവന മേഖലയില്‍ മഞ്ഞുമലകള്‍ക്കിടയില്‍ രൂപംകൊണ്ട തടാകം പൊട്ടിയുണ്ടായ […]