ഇങ്ങ് അക്ഷര നഗരിയിൽ മാത്രമല്ല,അങ്ങ് സാംസ്‌കാരിക നഗരിയിലുമുണ്ട് പൂർത്തിയാകാത്ത ആകാശപാത…
അക്ഷര നഗരിയായ കോട്ടയത്ത് ആർക്കും പ്രയോജനമില്ലാത്ത ആകാശപാത പകുതിവഴിയിൽ നിൽക്കുമ്പോൾ,സാംസ്‌കാരിക നഗരിയായ തൃശ്ശൂരിലും ഒരു ആകാശ പാത യാഥാർഥ്യമാകാതെ നിർമ്മാണം പാതിവഴിയിലായി കിടക്കുന്നു.തൃശ്ശൂരിന്റെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിച്ചു കൊണ്ട് നിർമ്മാണം ആരംഭിച്ച ശക്തൻ നഗറിലെ ആകാശപാതയാണ് ഇനിയും പൂർത്തിയാകാത്തത്.മൂന്നു വർഷങ്ങൾക്ക് മുൻപാരംഭിച്ച ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല.ഈ പ്രവർത്തികൾ പൂർത്തിയാകാൻ ഇനിയും മാസങ്ങൾ എടുക്കുമെന്നാണ് അധികൃതരുടെ ഭാഷ്യം. അമൃത് പദ്ധതിയുടെ ഭാഗമായാണ് 5.74 കോടി രൂപ ചിലവഴിച്ച് തൃശ്ശൂരിൽ ആകാശപാത നിർമ്മിക്കുന്നത്.പദ്ധതി വിഹിതത്തിൽ 50% കേന്ദ്ര സർക്കാരും 30% […]