play-sharp-fill

കഴക്കൂട്ടത്ത് യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെയും ഇറക്കിവിട്ട ശേഷം അയല്‍ക്കാര്‍ വീട് പൊളിച്ചുമാറ്റി; നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിന്റെ മുറിവുണങ്ങും മുന്‍പ് നാടിന്റെ നൊമ്പരമായി സുറുമിയും മക്കളും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും അയല്‍ക്കാര്‍ താമസസ്ഥലത്ത് നിന്നും ഇറക്കി വിട്ടു. പുറംപോക്കില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു യുവതിയും മക്കളും. ഇറക്കിവിട്ടശേഷം ഇവര്‍ താമസിച്ചിരുന്ന ഷെഡ് പൊളിച്ചുമാറ്റി. സുറുമിയെന്ന യുവതിയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളും പുറമ്പോക്കില്‍ ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. ഇവിടെ ആയുധങ്ങളുമായെത്തിയ അയല്‍ക്കാര്‍ ഇവരെ വീട്ടില്‍ നിന്നും പുറത്താക്കി വീട് പൊളിച്ചുകളയുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിനിടയായ ദാരുണ സംഭവം കേരളം മറന്ന് തുടങ്ങും മുന്‍പാണ് ഡിസംബര്‍ 17ന് കഴക്കൂട്ടത്തുണ്ടായ ഈ സംഭവം പുറത്തുവന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും […]