കവിത മാത്രമാണ് അയാളുടെ സമ്പാദ്യം, ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും ആ ചെറിയ ജീവിതത്തെ നോക്കി നിൽക്കുകയാണ് : പനച്ചൂരാനെക്കുറിച്ച് ഉള്ളുനീറി മുൻ മന്ത്രി ഷിബു ബേബി ജോൺ
സ്വന്തം ലേഖകൻ കൊച്ചി : മലയാളികളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു അനിൽ പനച്ചൂരാന്റെ മരണം. കവിതാ ആസ്വാദർക്ക് കവിതകളും പാട്ടുകളും നൽകിയാണ് അദ്ദേഹം യാത്രയായത്. അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയപ്പോഴുള്ള ഉള്ളുനീറുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് മുൻ മന്ത്രി ഷിബുബേബി ജോൺ. ഒന്നരപതിറ്റാണ്ട് നീണ്ട സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും കുടുംബപരമായ കാര്യങ്ങൾ അനിൽ പറഞ്ഞിരുന്നില്ലെന്ന് മന്ത്രി പറയുന്നു. ‘കവിത മാത്രമാണ് അയാളുടെ സമ്പാദ്യം. ഒന്നും ഒന്നും കരുതി വയ്ക്കാതെയാണ് അനിൽ പോയത്. അനിൽ പോയതോടെ ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും ആ ചെറിയ വീട്ടിൽ ജീവിതത്തെ […]