play-sharp-fill

കൂടുതൽ പ്രതിഫലം നൽകാതെ ‘ഉല്ലാസ’ത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കില്ല ; നിർമാതാക്കളുടെ ഉപാധി തള്ളി നടൻ ഷെയ്ൻ നിഗം

  സ്വന്തം ലേഖിക കൊച്ചി: ഷെയ്ൻ നിഗം വിഷയം കൂടുതൽ പ്രതിസന്ധിയിലേക്ക്.പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം. നാളെയ്ക്കകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. എന്നാൽ ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തർക്കം നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ പ്രതിഫലം നൽകാതെ ഡബ്ബിംഗ് പൂർത്തിയാക്കില്ലെന്നുമാണ് ഷെയ്ൻറെ നിലപാട്. ഡബ്ബിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ തുടർച്ചർച്ചകൾ ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ വെച്ച് ഡബ്ബിംഗ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 19ാം […]

മനോരോഗി പരാമർശം ; നിർമ്മാതാക്കളോട് മാപ്പ് പറഞ്ഞ് ഷെയ്ൻ

  സ്വന്തം ലേഖിക കൊച്ചി : നിർമ്മാതാക്കൾക്കെതിരായ പരാമർശത്തിൽ മാപ്പ് ചോദിച്ച് ഷെയ്ൻ നിഗം.അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോഷിയേഷൻ എന്നിവർക്ക് അയച്ച കത്തിലാണ്‌ഷെയിന്റെ മാപ്പുപറച്ചിൽ. വിഷയം രമ്യമായി പരിഹരിക്കണമെന്നും ഷെയ്ൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം,നിർമ്മാതാക്കളെ മനോരോഗികൾ എന്ന് വിളിച്ചതിന് ഫെയ്‌സ്ബുക്ക് വഴി ഷെയ്ൻ നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു.എന്നാൽ അത് അംഗീകരിക്കാനാവില്ലെന്നും മാധ്യമങ്ങൾ വഴി പരസ്യമായി മാപ്പുപറയണമെന്നും നിർമ്മാതാക്കൾ നിലപാടെടുത്തു. തിരുവനന്തപുരം രാജ്യാന്തര ചലചിത്ര മേളക്കെത്തിയ ഷെയ്ൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിർമ്മാതാക്കൾ മനോരോഗികളാണെന്ന വിവാദ പരാമർശം നടത്തിയത്. ജനുവരിയിൽ ചേരുന്ന അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗത്തിന് ശേഷമായിരിക്കും […]