ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം : യുവാവ് അറസ്റ്റിൽ ; നടപടി പെൺകുട്ടി നൽകിയ പരാതിയെ തുടർന്ന്

സ്വന്തം ലേഖകൻ പെരിന്തൽമണ്ണ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. താമരശ്ശേരി ഓമശ്ശേരി മേലേതലക്കൽ അർഷാദാണ് പൊലീസ് പിടിയിലായത്.പെൺകുട്ടിയെ യുവാവ് വീട്ടിൽ നിന്നും വിളിച്ചിറക്കി നിർമാണം നടക്കുന്ന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ് . കഴിഞ്ഞ മാസം രണ്ടിനായിരുന്ന കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പെരിന്തൽമണ്ണ സി.ഐ. ഐ. ഗിരീഷ്‌കുമാർ അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ അരീക്കോട് ടൗണിൽ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത് . പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ […]