play-sharp-fill

പാലിൽ ഉറക്കഗുളിക ചേർത്ത് നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കുളിമുറിയിലെത്തിച്ച് തലയും കൈകാലുകളും വെട്ടിമാറ്റി : സ്വന്തം മകനെ കൊലപ്പെടുത്തിയത് പൊലീസിനോട് വിവരിച്ച് സെൽവി

സ്വന്തം ലേഖകൻ കുമളി: പാലിൽ ഉറക്കഗുളിക ചേർത്ത് നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം കുളിമുറയിലെത്തിച്ച് തലയും കൈകാലുകളും വെട്ടിമാറ്റി. ശരീരഭാഗങ്ങൾ ചാക്കിൽ കയറ്റി ഉപേക്ഷിച്ചു. തമിഴ്‌നാട്ടിലെ കമ്പത്ത് യുവാവിനെ കൊലപ്പെടുത്തി തലയും കൈകാലുകളും വെട്ടി മാറ്റി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ സെൽവിയും ഇളയമകൻ വിജയഭാരതും കൊലപാതകം നടത്തിയതെങ്ങനെയെന്ന് പൊലീസിന് മൊഴി നൽകി. ലഹരിമരുന്നിന് അടിമപ്പെട്ട മകന്റെ സ്വഭാവ ദൂഷ്യം മൂലം ശല്യം സഹിക്കാനാകാതെയാണു കൊല നടത്തിയതെന്നാണ് അമ്മ സെൽവി പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ശേഷം മൃതദേഹം മറവു […]