play-sharp-fill
പാലിൽ ഉറക്കഗുളിക ചേർത്ത് നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കുളിമുറിയിലെത്തിച്ച് തലയും കൈകാലുകളും വെട്ടിമാറ്റി : സ്വന്തം മകനെ കൊലപ്പെടുത്തിയത് പൊലീസിനോട് വിവരിച്ച് സെൽവി

പാലിൽ ഉറക്കഗുളിക ചേർത്ത് നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കുളിമുറിയിലെത്തിച്ച് തലയും കൈകാലുകളും വെട്ടിമാറ്റി : സ്വന്തം മകനെ കൊലപ്പെടുത്തിയത് പൊലീസിനോട് വിവരിച്ച് സെൽവി

സ്വന്തം ലേഖകൻ

കുമളി: പാലിൽ ഉറക്കഗുളിക ചേർത്ത് നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം കുളിമുറയിലെത്തിച്ച് തലയും കൈകാലുകളും വെട്ടിമാറ്റി. ശരീരഭാഗങ്ങൾ ചാക്കിൽ കയറ്റി ഉപേക്ഷിച്ചു. തമിഴ്‌നാട്ടിലെ കമ്പത്ത് യുവാവിനെ കൊലപ്പെടുത്തി തലയും കൈകാലുകളും വെട്ടി മാറ്റി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ സെൽവിയും ഇളയമകൻ വിജയഭാരതും കൊലപാതകം നടത്തിയതെങ്ങനെയെന്ന് പൊലീസിന് മൊഴി നൽകി.


ലഹരിമരുന്നിന് അടിമപ്പെട്ട മകന്റെ സ്വഭാവ ദൂഷ്യം മൂലം ശല്യം സഹിക്കാനാകാതെയാണു കൊല നടത്തിയതെന്നാണ് അമ്മ സെൽവി പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ശേഷം മൃതദേഹം മറവു ചെയ്തിട്ട് ഒന്നും സംഭവിക്കാത്ത വിധത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാനായിരുന്നു അമ്മയുടെയും ഇളയ മകനായ വിജയഭാരതിന്റെയും പദ്ധതി.
ശരീരത്തിലെ ആന്തരികാവയവങ്ങൾ പോലും മുറിച്ചു മാറ്റിയ ശേഷമാണ് ഇവർ മൂന്നു ചാക്കുകളിലായി രണ്ടു പൊട്ടക്കിണറ്റിലും ആറ്റിലും തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രിയിലാണു തലയും കൈകാലുകളും വെട്ടി മാറ്റിയ ഉടൽ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു വൈഗയിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണു വിജയഭാരത് വീട്ടിലെത്തിയത്. തുടർന്നാണു സഹോദരനെ കൊലപ്പെടുത്താൻ ഇയാൾ പദ്ധതി ആസൂത്രണം ചെയ്തത്. അന്നു വൈകിട്ടാണു വിഘ്‌നേശ്വരനു പാലിൽ ഉറക്കഗുളിക കലർത്തി അമ്മ സെൽവി നൽകിയതെന്നു പൊലീസ് പറഞ്ഞു.

കോയമ്പത്തൂരിൽ താമസമാക്കിയിരുന്ന വിഘ്‌നേശരൻ, സഹോദരൻ വിജയഭാരതിന്റെ വിവാഹവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപാണു നാട്ടിൽ എത്തിയത്. ഈ മാസം ഏഴിനായിരുന്നു വിജയഭാരതിന്റെ വിവാഹം നടന്നത്.

വിവാഹ ശേഷം വിജയഭാരതിന്റെ ഭാര്യയെ അടുത്ത ബന്ധുവിന്റെ വീട്ടിലാക്കിയ ശേഷം വിജയഭാരത് കോയമ്ബത്തൂരിൽ ജോലിക്കു പോയി. മൃതദേഹം ആരും കണ്ടെത്താതിരിക്കാനാണ് കൊലപാതകത്തിനു ശേഷം അവയവങ്ങൾ മുറിച്ചുമാറ്റി വിവിധ സ്ഥലങ്ങളിൽ തള്ളിയത്. കൊലപാതകത്തിന് ശേഷം വിഘ്‌നേശ്വരന്റെ തല കെ.കെ പെട്ടി റോഡിൽ ഒരു പൊട്ടക്കിണറ്റിലും കൈകാലുകൾ കമ്പത്ത് നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള കിണറ്റിലുമാണ് ഉപേക്ഷിച്ചത്. ഇവ രണ്ടും പൊലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ചാക്കിൽ കെട്ടിയ ഉടൽ ഉപേക്ഷിക്കാൻ ചുരുളിപ്പെട്ടിയിൽ എത്തിയ ഇവരെ കണ്ട മീൻപിടിത്തക്കാർ നൽകിയ മൊഴിയും കമ്പം ടൗണിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങളുമാണു പ്രതികളെ പിടികൂടാൻ സഹായകമായത്. തിങ്കളാഴ്ച രാത്രി തന്നെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയിലാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

കൈകാലുകളും തലയും അറുത്തുമാറ്റി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചത് പിടിക്കപ്പെടാതിരിക്കാനാണെന്ന് പ്രതികൾ പറഞ്ഞു.ഉടൽ വെള്ളത്തിൽ ഉപേക്ഷിക്കുമ്പോൾ പൊന്തി വരാതിരിക്കാനാണ് ആന്തരികാവയങ്ങൾ നീക്കിയത്. ഉടൽ പൊന്തിവന്നാലും ആളെ തിരിച്ചറിയാതിരിക്കാനാണ് മറ്റ് അവയവങ്ങൾ പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചതെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

Tags :