പഴയവാഹനം പൊളിച്ച ശേഷം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് ഇന്‍സന്റീവ്; വെഹിക്കിള്‍ സ്‌ക്രാപിങ്ങ് പോളിസി 2022ല്‍ പ്രാബല്യത്തില്‍ വരും
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പഴയ വാഹനം പൊളിച്ച ശേഷം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് വാഹന നിര്‍മാതാക്കള്‍ അഞ്ച് ശതമാനം ഇന്‍സെന്റീവ് നല്‍കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉത്തരവ്. പഴയ വാഹനം പൊളിക്കുന്നവര്‍ക്ക് നിര്‍മാതാക്കളില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്ന് പൊളിക്കല്‍ നയം തയാറാക്കുന്ന സമയത്ത് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. വാഹന മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദേശമാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി. ഈ നയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2022 […]