ഡോറിൽ കെട്ടിയ കയറിൽ കുടുങ്ങി ബസിൽ നിന്ന് വിദ്യാർത്ഥി വീണ സംഭവം ; ജാമ്യത്തിലിറങ്ങിയ ഡ്രൈവർ സ്റ്റാൻഡിൽ കിടന്ന മുഴുവൻ ബസുകളുടെയും കയർ അറുത്ത് മാറ്റി കലിപ്പ് തീർത്തു

  സ്വന്തം ലേഖകൻ കൊല്ലം: ഡോറിൽ കെട്ടിയ കയറിൽ കുടുങ്ങി വിദ്യാർത്ഥി വീണു പരിക്കേറ്റ സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ ഡ്രൈവർ എല്ലാ ബസുകളുടെയും ഡോറുമായി ബന്ധിച്ചിരുന്ന കയർ അറുത്തുമാറ്റി. പത്തനാപുരം ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാറാണ് ബസുകളുടെ രണ്ടുവാതിലുകളുടെയും കയർ കത്തികൊണ്ട് അറുത്തുമാറ്റിയത്. ഇതോടെ രാവിലെ സർവീസ് നടത്താനെത്തിയ കണ്ടക്ടർമാർക്കാണ് പണികിട്ടിയത്. പുറത്തിറങ്ങി രണ്ടുവാതിലുകളും അടയ്‌ക്കേണ്ട അവസ്ഥയായി. പിന്നീട് വാതിലുകളിൽ പുതിയ കയർ ബന്ധിച്ച് സർവീസ് തുടരുകയായിരുന്നു. തടയാൻ ശ്രമിച്ച സ്റ്റേഷൻ മാസ്റ്ററെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതിനും അതിക്രമം കാട്ടിയതിനും ഡ്രൈവറുടെ പേരിൽ അധികൃതർ പോലീസിൽ പരാതിയും […]

ഫീസടച്ചില്ല ; പരീക്ഷാ ദിവസം വിദ്യാർത്ഥിയെ ബസിൽ കയറ്റാതെ സ്‌കൂൾ അധികൃതരുടെ ക്രൂരത

  സ്വന്തം ലേഖകൻ തിരുവനന്തപുരം; ഫീസടച്ചില്ലെന്നാരോപിച്ച് പരീക്ഷാ ദിവസം വിദ്യാർത്ഥിയെ ബസിൽ കയറ്റാതെ സ്‌കൂൾ അധികൃതരുടെ ക്രൂരത. കുട്ടിയുടെ പിതാവ് നാട്ടിലില്ലാത്തതിനാൽ ഫീസടക്കാൻ സാവകാശം ചോദിച്ചിട്ടും സ്‌കൂൾ അധികൃതർ നൽകിയില്ല. ഇതിന് പിന്നാലെയാണ് നടപടി വിദ്യാർത്ഥിയെ പരീക്ഷാ ദിവസം ബസിൽ കയറ്റാതിരുന്നത്. തിരുവനന്തപുരം കുന്നത്തുകാൽ ശ്രീചിത്തിര തിരുനാൾ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഫീസ് അടക്കാത്തതിനാൽ ബസിൽ പരീക്ഷാ ദിവസം കയറ്റാതിരുന്നത്. കുട്ടിയെ സ്‌കൂൾ ബസിൽ കയറ്റാതെ പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥിയുടെ അമ്മ സ്‌കൂൾ ബസിലുണ്ടായിരുന്ന ജീവനക്കാരിയോട് ഫീസടക്കാൻ സാവകാശം ചോദിച്ച് വിവരങ്ങൾ പറയുന്നുണ്ടെങ്കിലും മാനേജർ […]

ടീച്ചറുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ഇരുന്നപ്പോൾ സഹപാഠി ബെഞ്ചിൽ പെൻസിൽ കുത്തിപ്പിടിച്ചു ; വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

  സ്വന്തം ലേഖകൻ വെള്ളിയാമറ്റം: ടീച്ചറുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ഇരുന്നപ്പോൾ സഹപാഠി ബെഞ്ചിൽ കുത്തിപ്പിടിച്ച പെൻസിൽ ശരീരത്തിൽ തറച്ചുകയറി വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പൂച്ചപ്രയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെത്തി പരിശോധിച്ചെങ്കിലും പെൻസിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. പൂച്ചപ്ര ഗവ. ഹൈസ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥി ടീച്ചറുടെ ചോദ്യത്തിന് മറുപടി പറഞ്ഞശേഷം ഇരിക്കുന്നതിനിടെ തൊട്ടടുത്തിരുന്ന സുഹൃത്ത് പെൻസിൽ ബഞ്ചിനുമുകളിൽ കുത്തിപ്പിടിക്കുകയായിരുന്നു. പെട്ടെന്നു ബെഞ്ചിലേക്കിരുന്ന വിദ്യാർഥിയുടെ പിൻഭാഗത്ത് പെൻസിൽ തുളച്ചുകയറി. തുടർന്ന് മൂലമറ്റം ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ കുട്ടിയെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെൻസിൽ പുറത്തെടുത്ത് […]

സ്‌കൂളിൽ വച്ച് വിദ്യാർത്ഥിയുടെ കണ്ണിൽ പേനായ്ക്ക് കുത്തേറ്റു : ആശുപത്രിയിലാക്കാൻ മാതാപിതാക്കൾ വരുന്നതും കാത്ത് സ്‌കൂൾ അധികൃതർ ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

സ്വന്തം ലേഖകൻ കോഴിക്കോട്: മണൽവയലിൽ ക്ലാസ്സ് മുറിയിൽ വച്ച് കണ്ണിൽ പേനായ്ക്ക് കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ വരുന്നതും കാത്ത് സ്‌കൂൾ അധികൃതർ. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. സ്‌കൂളിൽ വച്ച് വിദ്യാർത്ഥികൾക്ക് എന്തെങ്കിലും പരിക്ക് പറ്റിയാൽ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ വരുന്നത് വരെ കാത്തുനിൽക്കേണ്ടെന്നാണ് നിലപാട്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷൻ പി.സുരേഷ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. എ.കെ.ടി.എം എൽ.പി സ്‌കൂൾ എൽ.കെ.ജി വിദ്യാർത്ഥിയായ തൻവീറിനാണ് സഹപാഠിയുടെ പേനകൊണ്ടുള്ള കുത്തേറ്റ് കണ്ണിന് പരിക്ക് പറ്റിയത്. ഉച്ചയ്ക്ക് […]