സ്കൂൾ കുട്ടികളുമായി പോയ വാൻ മറിഞ്ഞു ; മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക് ; അപകടം കോഴിക്കോട് കുതിരവട്ടത്ത് ; വാനിൽ കുട്ടികൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി
കോഴിക്കോട്: സ്കൂൾ കട്ടുകളുമായി പോയ വാൻ മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. കോഴിക്കോട് കുതിരവട്ടത്താണ് അപകടം നടന്നത്. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. പൊറ്റമ്മൽ – കുതിരവട്ടം റോഡിൽ ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം . വാനിൽ കൂടുതൽ കുട്ടികൾ ഇല്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പൊലീസ് എത്തി വാൻ ഉയർത്തി. അപകടത്തെ തുടർന്ന് പൊറ്റമ്മൽ – കുതിരവട്ടം റോഡിലെ ഗതാഗതം പൊലീസ് തിരിച്ചു വിട്ടു.