ജോലിയില്‍ തിരിച്ച് കയറാന്‍ എത്തിയപ്പോള്‍ കണ്ടത് തനിക്ക് പകരം നിയമിച്ചവരെ; സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭത്തില്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സ്‌കൂള്‍ അധികൃതര്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത ശ്രീകാര്യം ചെമ്പക സ്‌കൂളിലെ ഡ്രൈവര്‍ ശ്രീകുമാറിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്. സ്‌കൂളിന് സമീപം ഓട്ടോറിക്ഷയില്‍ ഇരുന്ന് തീകൊളുത്തിയാണ് ശ്രീകുമാര്‍ ആത്മഹത്യ ചെയ്തത്. തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയവര്‍ അഗ്‌നിശമനസേനയെ വിളിച്ചു. സേനാംഗങ്ങള്‍ തീ അണച്ചെങ്കിലും ശ്രീകുമാര്‍ മരിച്ചിരുന്നു. കഴിഞ്ഞ 16 വര്‍ഷമായി കരിയം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്ന ശ്രീകുമാറിനെ കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ആറു മാസം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ലോക്ക്ഡൗണ്‍ വന്നതോടെ ഡ്രൈവര്‍മാരും ആയമാരും […]