അടൂര്‍ പൊലീസ് കാന്റീനില്‍ വാങ്ങിക്കൂട്ടിയത് ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങള്‍; 11,33,777 രൂപയുടെ സാധനങ്ങള്‍ കാണാനില്ല; 2,24,342 രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങളും കണ്ടെത്തി; കാന്റീനിലെ ക്രമക്കേട് കണ്ടെത്തിയതിന് അച്ചടക്ക നടപടി; കാന്റീന്‍ കള്ളന്മാര്‍ ഡിപ്പാര്‍ട്‌മെന്റില്‍ തന്നെ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാന്റീനിലേക്ക് വാങ്ങിയെന്നും ഇതില്‍ 11 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാണാനില്ലെന്നും 2ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയെന്നും കാണിച്ച് അടൂര്‍ കെഎപി കമാന്‍ഡന്റ് ജയനാഥ് ഐപിഎസ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രതിവര്‍ഷം 15 മുതല്‍ 20 കോടി രൂപ വരെ വില്‍പ്പന നടക്കുന്ന കേരളത്തിലെ ചെറിയ കാന്റീനുകളില്‍ ഒന്നാണ് അടൂര്‍. ഇവിടെ പോലും ഇത്രയധികം ക്രമക്കേടുകള്‍ നടക്കുന്നുണ്ടെങ്കില്‍ മറ്റ് കാന്റീനുകളുടെ അവസ്ഥ എന്താകുമെന്നും ജയനാഥ് ഐപിഎസ് ചോദിക്കുന്നു. 2018- 2019 […]

വെട്ടിമുറിച്ചിട്ടാലും വേറിട്ട വഴി മാറ്റാത്ത ഭഗത് സിംഗിന്റെ പിന്‍തലമുറയാണ് താന്‍ എന്ന് ജയനാഥ്‌ ഐ പി എസ് ;അടൂർ പൊലീസ് കാന്റീനിലെ കള്ളന്മാർ ഡിപ്പാർട്മെന്റിൽ തന്നെ എന്ന് വിളിച്ചു പറഞ്ഞു ; പിന്നീട് അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക പീഡനം ; കാക്കിക്കുള്ളിലെ ഉൾപ്പോരുകൾ പുറത്താകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഡിജിപി ഉത്തരവുകൾ പോലും കാര്യമുണ്ടെങ്കിൽ ചോദ്യം ചെയ്യുന്ന ജയനാഥ് ഐപിഎസിനെതിരെ ഇപ്പോൾ നടപടിക്കൊരുങ്ങുന്നത് അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ്. ആടൂര്‍ ബറ്റാലിയനിലെ പൊലീസുകാര്‍ക്ക് ഇലക്ഷന്‍ യാത്രാ ബത്ത നല്‍കാന്‍ വൈകിയത് ചൂണ്ടിക്കാണിച്ചതും അടൂർ കാന്റീൻ ക്രമക്കേട് കണ്ടെത്തിയതും അച്ചടക്ക നടപടിയെന്ന് പരോക്ഷമായി കുറ്റപ്പെടുത്തി ജയനാഥ് വിശദീകരണം നല്‍കിയതായാണ് സൂചന. ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജി എസ് പ്രകാശിനാണ് മറുപടി നല്‍കിയത്. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്. സോഫ്റ്റ് വെയര്‍ തകരാറു മൂലമാണ് യാത്രാ ബത്ത നല്‍കാന്‍ വൈകിയത്. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ […]

വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വാട്‌സ് ആപ് സന്ദേശം; ലിങ്കില്‍ ക്ലിക് ചെയ്താല്‍ ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് നിമിഷങ്ങള്‍ക്കകം കാലിയാകും; ഓപ്പണ്‍ ചെയ്യും മുന്‍പ് ഓര്‍ക്കണം ഈ തട്ടിപ്പെന്ന് പോലീസിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍ കൊച്ചി: കോവിഡ് കാലത്ത് വീട്ടിലിരുന്ന് പണം സമ്പാദിക്കാനുള്ള വഴികളുമായി നിരവധി സന്ദേശങ്ങളാണ് എല്ലാവരെയും തേടിയെത്തുന്നത്. ഇതില്‍ പകുതിയിലേറെയും വ്യാജന്മാരാണെന്നതാണ് സത്യം. ദിവസം ആയിരങ്ങള്‍ സമ്പാദിക്കാം എന്ന സന്ദേശം കാണുമ്പോഴേ അത് ഓപ്പണ്‍ ചെയ്ത് കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവും. ഇത് തട്ടിപ്പിന്റെ പുതിയ രൂപമാണെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പോലീസ്. സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക് ചെയ്താല്‍, തട്ടിപ്പുകാര്‍ക്ക് ഇതേ ഫോണ്‍നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ലഭിക്കും. പണമുള്ള അക്കൗണ്ടാണെങ്കില്‍ തട്ടിപ്പുകാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പണവും കൈക്കലാക്കും. ബാങ്ക് ഡീറ്റൈല്‍സ് മാത്രമല്ല […]