തറവാടി നായന്മാര്‍ മാത്രം വോട്ട് ചെയ്താല്‍ തരൂര്‍ ജയിക്കുമോ; തറവാടി നായര്‍ പരാമര്‍ശത്തോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി തീര്‍ന്നെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

സ്വന്തം ലേഖകൻ ആലപ്പുഴ:എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഈ പറഞ്ഞ വിഭാഗം മാത്രം വോട്ട് ചെയ്താല്‍ തരൂര്‍ ജയിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹി നായരായിരുന്ന ആള്‍ പെട്ടെന്ന് കേരള നായരും,വിശ്വപൗരനുമായി.ഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കിൽ ആക്രമിക്കാൻ ആളുകൾ ഉണ്ടാകുമായിരുന്നു. സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കെതിരെ ഒരു കോൺഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ല എന്നും വെള്ളാപ്പള്ളി നടേശൻ ചേർത്തലയിൽ വച്ച് വിമർശിച്ചു. അതിനിടെ സംസ്ഥാന കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലെ പരോക്ഷ പോര് തുടരുകയാണ്.മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന തരൂരിന്റെ […]

ശശി തരൂർ വിവാദം; യൂത്ത് കോൺഗ്രസും ശശി തരൂരും പാർട്ടിയിൽ സമാന്തര പ്രവർത്തനം നടത്തുന്നില്ല ;ഡി സി സി പ്രസിഡൻ്റിൻ്റെ പദവിയെ ബഹുമാനിക്കുന്നുണ്ട് :കെ.എസ്. ശബരിനാഥൻ

യൂത്ത് കോൺഗ്രസും ശശി തരൂരും പാർട്ടിയിൽ സമാന്തര പ്രവർത്തനം നടത്തുന്നില്ലെന്ന് കെ.എസ്. ശബരിനാഥൻ. തരൂർ സമാന്തര പ്രവർത്തനം നടത്തുന്നുവെന്ന പ്രചാരണം തെറ്റാണ്. ഡി സി സി പ്രസിഡൻ്റിൻ്റെ പദവിയെ ഞാൻ ബഹുമാനിക്കുന്നുണ്ടെന്നും കെ.എസ്. ശബരിനാഥൻ വ്യക്തമാക്കി. തരൂ‍ർ വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ​ലീ​ഗിൽ വിമർശനം ഉയരുന്നുണ്ട്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത ലീ​ഗ് എംഎൽഎമാരുടെ ​യോ​ഗത്തിലാണ് കോൺഗ്രസ് നേതൃത്വത്തിലെ ഭിന്നത ചർച്ചയായത്. ശശി തരൂർ – കോൺഗ്രസ് നേതൃത്വ തർക്കത്തിൽ ലീഗിനുള്ള അതൃപ്തി പ്രകടമാക്കുന്നതായിരുന്നു യോ​ഗം. വിവാദം തുടരുന്നത് പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്നും […]

നരേന്ദ്ര മോദി ശിവലിംഗത്തിലെ തേൾ എന്ന പരാമർശം ; അപകീർത്തി കേസിൽ ഹാജരാവാതിരുന്ന ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്

  സ്വന്തം ലേഖകൻ ദില്ലി: നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേൾ എന്ന് പരാമർശിച്ച് അപകീർത്തി കേസിൽ ഹാജരാകാതിരുന്ന ശശി തരൂർ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് നവീൻ കുമാർ കശ്യപാണ് തരൂരിനെതിരെ ജാമ്യം ലഭിക്കുന്ന വാറന്റ് നൽകിയത്. ശശി തരൂരിനൊപ്പം കോടതിയിൽ ഹാജരാകാതിരുന്നതിന് പരാതിക്കാരനായ ബി.ജെ.പി നേതാവ് രാജീവ് ബബ്ബറിനെതിരെയും കോടതി 500 രൂപ പിഴ ചുമത്തി. നവംബർ 27നകം കോടതിയിൽ ഹാജരായില്ലെങ്കിൽ ശശി തരൂരിനെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. […]