സന്തോഷ് ട്രോഫി: കേരളം ഇന്ന് രാജസ്ഥാനെ നേരിടും;വൈകിട്ട് മൂന്നരക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കളി

സ്വന്തം ലേഖകൻ സന്തോഷ് ട്രോഫിയിൽ കേരളം പ്രാഥമിക റൗണ്ടിലെ മത്സരത്തിൽ രാജസ്ഥാനെ നേരിടും. ഇന്ന് വൈകിട്ട് മൂന്നരക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കളി. രാവിലെ ബീഹാറും ജമ്മുകശ്മീറും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കശ്മീർ ജേതാക്കളായി.ഗ്രൂപ്പ് രണ്ടിലെ പ്രാഥമിക റൗണ്ടാണ് കോഴിക്കോട് നടക്കുന്നത്. രാജസ്ഥാൻ, ജമ്മു കശ്മീർ, മിസോറം, ആന്ധ്രാ പ്രദേശ്, ബീഹാർ എന്നിവരാണ് ഗ്രൂപ്പ് രണ്ടിലെ മറ്റു ടീമുകൾ. കേരള ടീമിൽ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഇന്നിറങ്ങുന്നത്. നിലവിലെ ജേതാക്കളാണ് കേരള ടീം .

പൗരത്വ ഭേദഗതി ബിൽ ; സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റി

  സ്വന്തം ലേഖകൻ കൊൽക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായതിനാൽ സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട് മൽസരങ്ങൾ മാറ്റിവെച്ചു. ജനുവരിയിൽ മിസോറാമിൽ നടക്കേണ്ട മൽസരങ്ങളാണ് മാറ്റിവെച്ചത്. ഏപ്രിൽ മാസത്തിൽ മൽസരങ്ങൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ജനുവരി 10 മുതൽ 23വരെയാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നത്. അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രതിഷേധം രൂക്ഷമായി തുടരുന്ന മിസോറാമിൽ നിന്നും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മൽസരങ്ങൾ മാറ്റുന്നതിനെക്കുറിച്ച് ആലോചന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈനൽ റൗണ്ട് […]