ജോലിക്കുള്ള ഇന്റർവ്യൂനായി കൊച്ചിയിലേക്ക് പോയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവത്തിൽ ദുരൂഹത : അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ കൊച്ചി: ജോലിക്കായുള്ള ഇന്റർവ്യൂനായി വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന സൗത്ത് കരുമാഞ്ചേരി പള്ളിയോടി വീട്ടിൽ ചന്ദ്രബോസിന്റെ മകൾ സാന്ദ്രയെ (19) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം സാന്ദ്രയെ ആരോ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ മരിച്ച നിലയിൽ ആയിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇപ്പോൾ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കൊച്ചിയിൽ ജോലി സംബന്ധമായ ഇന്റർവ്യൂവിന് പോകുന്നതായി തലേന്ന് യുവതി അറിയിച്ചിരുന്നതായി ബന്ധുക്കൾ […]