Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ജോലിക്കായുള്ള ഇന്റർവ്യൂനായി വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന സൗത്ത് കരുമാഞ്ചേരി പള്ളിയോടി വീട്ടിൽ ചന്ദ്രബോസിന്റെ മകൾ സാന്ദ്രയെ (19) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം സാന്ദ്രയെ ആരോ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ മരിച്ച നിലയിൽ ആയിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇപ്പോൾ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിൽ ജോലി സംബന്ധമായ ഇന്റർവ്യൂവിന് പോകുന്നതായി തലേന്ന് യുവതി അറിയിച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് എഴുപുന്നയിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്.

ഇതിനിടെ എടവനക്കാട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. സംഭവത്തിൽ കൊച്ചി സെൻട്രൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.