‘ഫ്ലാറ്റിനകം മുഴുവൻ പുകമണം, ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞു, ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേ ഈ പരിഷ്കൃത, സാസ്കാരിക കേരളത്തില്‍?’ ; ബ്രഹ്‍മപുരം പ്ലാന്‍റിലെ തീപിടുത്തം ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് സജിത മഠത്തിൽ
സ്വന്തം ലേഖകൻ കൊച്ചി:ബ്രഹ്‍മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീപിടുത്തത്തിൽ പുകനിറയുന്നതിൽ സ്വന്തം അനുഭവം പങ്കുവെച്ച് നടി സജിത മഠത്തിൽ തന്റെ ഫ്ലാറ്റിന് അകം മുഴുവന്‍ പുക മണമാണെന്നും ഇതിന് പരിഹാരമില്ലേയെന്നും ചോദിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സജിതയുടെ പ്രതികരണം. “ഫ്ലാറ്റിനകം മുഴുവന്‍ പുകമണമാണ്. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയില്‍ പുക നിറഞ്ഞിരുന്നു. ഇന്നു രാവിലെ കാറ്റിന്റെ ഗതി കൊണ്ടാവും പുറത്ത് അല്പം തെളിച്ചമുണ്ട്. ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേ ഈ പരിഷ്കൃത, സാസ്കാരിക കേരളത്തില്‍?”, സജിത മഠത്തില്‍ കുറിച്ചു. […]