എന്റെ ജീവിതത്തിന് നീ നൽകിയ അർത്ഥം, എന്റെ ലോകത്ത് നീ നിലനിൽക്കുന്നത് പോലും ഒരു അനുഗ്രമാണ് : വൈറലായി സായ് പല്ലവിയുടെ കുറിപ്പ്
സ്വന്തം ലേഖകൻ കൊച്ചി : വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ആളാണ് സായ് പല്ലവി. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സായ് പല്ലവിയുടെ കുറിപ്പുകൾ ആരാധകർ എറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരി പൂജയ്ക്ക് ജന്മദിനാശംകൾ അറിയിച്ച് സായ് പല്ലവി രംഗത്ത്് എത്തിയിരിക്കുകയാണ്. ഞാൻ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നു എന്ന് മനസിലാക്കണമെങ്കിൽ , നീ ഞാനാകണം നീയെന്റെ ജീവിതത്തിലുള്ളത് എത്ര വലിയ ഭാഗ്യമാണെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. ജന്മദിനാശംസകൾ എന്റെ മങ്കീയെന്നായിരുന്നു സായ് പല്ലവി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിന്റെ സ്‌നേഹം, നിന്റെ ത്യാഗങ്ങൾ, നീ […]