സഭാ ടിവിക്ക് പുതിയ എഡിറ്റോറിയല്‍ ബോര്‍ഡ്; നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായുള്ള ഒന്‍പത് അംഗ ബോര്‍ഡിനെ തീരുമാനിച്ചു
സ്വന്തം ലേഖകൻ തിരുവനന്തപുരം: സഭാ ടിവിയുടെ പുതിയ എഡിറ്റോറിയല്‍ ബോര്‍ഡിനെ തീരുമാനിച്ചു. ഒന്‍പത് അംഗ ബോര്‍ഡില്‍ നിയമസഭാ സെക്രട്ടറിയാണ് ചീഫ് എഡിറ്റര്‍. കെ കുഞ്ഞുകൃഷ്ണന്‍, ടിടി പ്രഭാകരന്‍, തനൂജ ഭട്ടതിരി, ബിന്ദു ഗണേഷ് കുമാര്‍, കെ മോഹന്‍കുമാര്‍, ഇ സനീഷ്, ഇകെ മുഷ്താക്, വിഎസ് സുരേഷ് കുമാര്‍ എന്നിവരാണ് അംഗങ്ങള്‍. പുതിയ എഡിറ്റോറിയല്‍ ബോര്‍ഡ് ആയിരിക്കും ഇനി സഭാ ടി വി പരിപാടികളുടെ ചിത്രീകരണത്തിന് മേല്‍നോട്ടം വഹിക്കുക. ഈ മാസം 14 നാണ് ഉത്തരവ് ഇറങ്ങിയത്. സഭയിലെ പ്രതിപക്ഷ പ്രതിഷേധം തത്സമയം സംപ്രേഷണം ചെയ്യാതെ […]