video
play-sharp-fill

ഇടവമാസപൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും; പ്രതിഷ്ഠാദിന പൂജകൾക്കായി 29ന് വീണ്ടും തുറക്കും

സ്വന്തം ലേഖകൻ ശബരിമല: ഇടവമാസപൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച അടയ്ക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ബുധനാഴ്ച പടിപൂജ നടന്നു. മേൽശാന്തി വി.ജയരാമൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. പ്രതിഷ്ഠാദിന പൂജകൾക്കായി 29-ന് നട വീണ്ടും തുറക്കും. 30-നാണ് പ്രതിഷ്ഠാദിനം.

‘മതവിശ്വാസത്തെ അവഹേളിച്ചു..! ശബരിമല ക്ഷേത്രത്തിന്റെ പരിപാവനത കളങ്കപ്പെടുത്താന്‍ ശ്രമിച്ചു’..! പൊന്നമ്പലമേട്ടിലെ പൂജയില്‍ പൊലീസ് എഫ്‌ഐആര്‍

സ്വന്തം ലേഖകൻ പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ പ്രതികള്‍ അയ്യപ്പ ഭക്തരെ അവഹേളിച്ചെന്ന് പൊലീസ് എഫ്‌ഐആര്‍. ശബരിമല ക്ഷേത്രത്തിന്റെ പരിപാവനത കളങ്കപ്പെടുത്താന്‍ ശ്രമിച്ചു. ആചാരവിരുദ്ധമായ പൂജ നടത്തി ഹിന്ദുമത വിശ്വാസികളെ അവഹേളിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ […]

കള്ളനെ താക്കോൽ ഏൽപ്പിക്കുന്ന ദേവസ്വം ബോർഡ്..! ശബരിമലയിൽ അന്നദാനത്തിന്റെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പ്…! അന്നദാനത്തിന് ദേവസ്വം ബോർഡിന്റെ കരാറേറ്റത് കരിമ്പട്ടികയിൽപ്പെട്ട കരാറുകാരൻ…! ജിഎസ്ടി ബില്ലിന്റെ മറവിലും കൊള്ളയടിച്ചത് ലക്ഷങ്ങൾ…! ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്ക് ! തേർഡ് ഐ എക്സ്ക്ലൂസീവ്

സ്വന്തം ലേഖകൻ കോട്ടയം : ശബരിമലയിൽ അന്നദാനത്തിന്റെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പ്. അന്നദാനം നടത്തുന്നതിന് ദേവസ്വം ബോർഡിന്റെ കരാറേറ്റത് മുൻ ഗവൺമെന്റിന്റെ കാലത്ത് കരിമ്പട്ടികയിൽ പെടുത്തിയ ജമാലുദ്ദീൻ കുഞ്ഞ് എന്നയാളാണ്. മുൻകാലങ്ങളിൽ കരാർ ഏറ്റെടുക്കുന്നതിൽ നിന്നും ഇയാളെ ദേവസ്വം ബോർഡ് […]

ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയങ്ങള്‍ വീണ്ടും എണ്ണി തുടങ്ങി; 20 കോടിയോളം രൂപ എണ്ണാനുണ്ടെന്ന് വിലയിരുത്തല്‍; ഇതുവരെയുള്ള കണക്ക് പ്രകാരം വരുമാനം 351 കോടി രൂപ

സ്വന്തം ലേഖകൻ പത്തനംതിട്ട:ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് കാണിക്കയായി കിട്ടിയ നാണയങ്ങള്‍ എണ്ണുന്നത് പുനരാരംഭിച്ചു.520 ജീവനക്കാരെയാണ് നാണയം എണ്ണുന്നതിനായി നിയോഗിച്ചിരിക്കുന്നത്. കാണിക്ക ഇനത്തില്‍ ആകെ കിട്ടിയ നാണയങ്ങളുടെ നാലിലൊന്ന് മാത്രമാണ് ഇതുവരെ എണ്ണി തിട്ടപ്പെടുത്തിയിട്ടുള്ളത്. ഇരുപത് കോടിയോളം രൂപയുടെ നാണയങ്ങള്‍ എണ്ണി […]

ഉപാധികളോടെ രഹ്ന ഫാത്തിമയുടെ വിലക്ക് നീക്കി സുപ്രീം കോടതി,കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളിലും ഒരു പ്രതികരണവും പാടില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി വിലക്ക് നീക്കിയത്

സ്വന്തം ലേഖകൻ ഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കാനുള്ള രഹ്ന ഫാത്തിമയുടെ വിലക്ക് നീക്കി സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളിലും ഒരു പ്രതികരണവും പാടില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി വിലക്ക് നീക്കിയത്. രഹ്ന ഫാത്തിമയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി […]

എണ്ണിയിട്ടും എണ്ണിയിട്ടും തീരാതെ ശബരിമലയിലെ നാണയ കൂനകൾ,600 ലേറെ ജീവനക്കാര്‍, 69 ദിവസം, ശബരിമലയിൽ ഇനിയും 2 കൂന നാണയങ്ങൾ എണ്ണാൻ ബാക്കി

സ്വന്തം ലേഖകൻ പത്തനംതിട്ട: തീർത്ഥാടനകാലത്ത് ശബരിമലയിൽ കാണിക്കയായി കിട്ടിയ നാണയങ്ങൾ ഇനിയും എണ്ണി തീർന്നിട്ടില്ല. 600 ലേറെ ജീവനക്കാര്‍ 69 ദിവസമായി കാണിക്ക എണ്ണല്‍ ജോലിയില്‍ ആണ്.എന്നാൽ ഇത്രയും ദിവസം ആയിട്ടും നാണയങ്ങൾ എണ്ണി തീർന്നിട്ടില്ല. കാണിക്ക മുഴുവന്‍ എണ്ണി തീരാതെ […]

ശബരിമല കതിന അപകടം; അന്വേഷണം കരാറുകാരിയിൽ നിന്ന് ലൈസൻസ് എടുത്ത മൂന്ന്പേരെ കേന്ദ്രീകരിച്ച് ; അപകടത്തിനു ശേഷം സംഘം ഒളിവിലെന്ന് പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട : ശബരിമലയിലെ കതിന അപകടത്തിൽ കരാറുകാരിയിൽ നിന്ന് ലൈസൻസ് ഏറ്റെടുത്തവർക്ക് എതിരെ അന്വേഷണം. വെടിക്കെട്ടിന്റെ നടത്തിപ്പുകാരായ മൂന്ന്പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. തൃശ്ശൂർ സ്വദേശിയായ കരാറുകാരിയിൽ നിന്ന് ലൈസൻസ് ഏറ്റെടുത്ത മൂന്നംഗ സംഘം അപകടത്തിനു ശേഷം ഒളിവിലാണെന്നാണ് സൂചന. […]

കെ എസ് ആർ ടി സി ശബരിമല സ്‌പെഷ്യൽ സർവീസ് 20 വരെ;തിരുവനന്തപുരം, ചെങ്ങന്നൂർ ഭാഗങ്ങളിലേക്കാണ് സ്‌പെഷ്യൽ സർവീസുകൾ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല നട അടയ്ക്കുന്ന ജനുവരി 20ന്, രാവിലെ പത്തു മണി വരെ പമ്പയിൽ നിന്ന് കെ എസ് ആർ ടി സി സ്‌പെഷ്യൽ സർവീസുകൾ നടത്തും. തിരുവനന്തപുരം, ചെങ്ങന്നൂർ ഭാഗങ്ങളിലേക്കാണ് സ്‌പെഷ്യൽ സർവീസുകൾ ഉണ്ടാവുക. 20 മുതൽ […]

തിരക്കൊഴിഞ്ഞ് സന്നിധാനം;ഭക്തർക്ക് ദർശനം ഇനി മൂന്ന് നാൾ കൂടി മാത്രം; 20ന് നട അടക്കും

സ്വന്തം ലേഖകൻ കോട്ടയം: ഇത്തവണത്തെ ശബരിമല തീർത്ഥാടനമവസാനിക്കാൻ മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെ സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ തിരക്ക് കുറഞ്ഞു. വലിയ നടപ്പന്തലിലെ തീർത്ഥാടകരുടെ നീണ്ട നിര ഞായറാഴ്ച്ച ഉച്ചയോടെ അവസാനിച്ചു.ഈ മാസം പത്തൊമ്പത് വരെയാണ് സന്നിധാനത്ത് ഭക്തർക്ക് ദർശനത്തിനവസരം ലഭിക്കുക. […]

വ്യാഴാഴ്ച വരെ ആകെ വരുമാനം 310.40 കോടി;അരവണ വിൽപ്പനയിൽ നിന്ന് മണ്ഡലകാലത്ത് 107,85,15970 രൂപയും മകരവിളക്ക് കാലത്ത് 32,93,74900 രൂപയും ലഭിച്ചു; അന്നദാനത്തിന് കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ക്യൂ;തിരുവാഭരണ ഘോഷയാത്ര 14 ന്

ശബരിമല: ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് ജനുവരി 12 വരെയുമുള്ള ആകെ വരുമാനം 310.40 കോടി രൂപയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ അറിയിച്ചു. മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസിൽ […]