ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി അല്‍–നസര്‍ എഫ്സിക്ക് സ്വന്തം;കരാര്‍ ഒപ്പിട്ട വിവരം ക്ലബ് പുറത്തു വിട്ടു; 200 മില്യൻ യൂറോയിലധികമാണ് കരാർ തുകയെന്ന് റിപ്പോർട്ട്; പുതിയ ഫുട്ബോള്‍ ലീഗിനെ ഏറെ ആകാംഷയോടെയാണ് നോക്കിക്കാണുന്നതെന്ന് റൊണാള്‍ഡോ.

സ്വന്തം ലേഖകൻ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അറേബ്യയിലെ പ്രോ ലീഗ് ക്ലബായ അല്‍–നസര്‍ എഫ്സിയുമായി കരാറൊപ്പിട്ടു . ക്രിസ്റ്റ്യാനോയുമായി കരാര്‍ ഒപ്പിട്ട വിവരം ക്ലബ് തന്നെയാണ് പുറത്തുവിട്ടത്. റെക്കോര്‍ഡ് തുകയ്ക്കാണ് ക്ലബ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്. 200 മില്യൻ യൂറോയിലധികമാണ് കരാർ തുകയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചരിത്രം പിറക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് വൻ നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതിന് ക്ലബിനു മാത്രമല്ല, സൗദി ലീഗിനും രാജ്യത്തിനും വരാനിരിക്കുന്ന തലമുറകൾക്കും എല്ലാ യുവതീയുവാക്കൾക്കും ഏറ്റവും മികച്ചവരാകാൻ പ്രചോദനമേകുമെന്ന് തീർച്ചയെന്നാണ് അൽ നസർ ക്ലബ് […]

ഫുട്‌ബോൾ ലോകത്തിന് ആശങ്ക : ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കോവിഡ്

തേർഡ് ഐ സ്‌പോർട്‌സ് ഡെസ്‌ക് ന്യൂുഡൽഹി: ഫുട്‌ബോൾ ലോകത്തിന് ആശങ്ക നൽകി ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് സ്ഥിരീകരിച്ചു. താരത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം പോർച്ചുഗൽ ഫുട്‌ബോൾ അസോസിയേഷൻ ആണ് പുറത്ത് വിട്ടത്. റൊണാൾഡോയ്ക്ക് കാര്യമായ കോവിഡ് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതോടെ ഇനി നിർബന്ധിത ഐസൊലേഷനിൽ പോകേണ്ടി വരും. പത്ത് ദിവസം ആകും ഐസൊലേഷൻ. ആ ഐസൊലേഷൻ തീർന്ന ശേഷം മാത്രമേ റൊണാൾഡോ ടൂർണമെന്റിലേക്ക് ഇനി മടങ്ങുകയുള്ളൂ. റൊണാൾഡോയുടെ അഭാവം യുവന്റസിന് ആകും വലിയ തിരിച്ചടിയാവുക. ചാമ്പ്യൻസ് ലീഗിൽ അടക്കം […]