ഫുട്‌ബോൾ ലോകത്തിന് ആശങ്ക : ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കോവിഡ്

ഫുട്‌ബോൾ ലോകത്തിന് ആശങ്ക : ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കോവിഡ്

Spread the love

തേർഡ് ഐ സ്‌പോർട്‌സ് ഡെസ്‌ക്

ന്യൂുഡൽഹി: ഫുട്‌ബോൾ ലോകത്തിന് ആശങ്ക നൽകി ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് സ്ഥിരീകരിച്ചു. താരത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം പോർച്ചുഗൽ ഫുട്‌ബോൾ അസോസിയേഷൻ ആണ് പുറത്ത് വിട്ടത്.

റൊണാൾഡോയ്ക്ക് കാര്യമായ കോവിഡ് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതോടെ ഇനി നിർബന്ധിത ഐസൊലേഷനിൽ പോകേണ്ടി വരും. പത്ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസം ആകും ഐസൊലേഷൻ. ആ ഐസൊലേഷൻ തീർന്ന ശേഷം മാത്രമേ റൊണാൾഡോ ടൂർണമെന്റിലേക്ക് ഇനി മടങ്ങുകയുള്ളൂ.

റൊണാൾഡോയുടെ അഭാവം യുവന്റസിന് ആകും വലിയ തിരിച്ചടിയാവുക. ചാമ്പ്യൻസ് ലീഗിൽ അടക്കം ഇവർക്ക് റൊണാൾഡോയെ നഷ്ടമാകും. എന്നാലും ബാഴ്‌സക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപ് തന്നെ റൊണാൾഡോ തിരികെ എത്തും എന്ന് ഫുട്‌ബോൾ ലോകം പ്രതീക്ഷിക്കുന്നു.

അവസാന ഒരാഴ്ച ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിനൊപ്പം ആയിരുന്നു.കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനെതിരെ റൊണാൾഡോ കളിക്കുകയും ചെയ്തിരുന്നു.