‘ദയവു ചെയ്ത് ഞങ്ങള്‍ വിശ്വാസികളെ, ഞങ്ങടെ വിശ്വാസരൂപങ്ങളെ വെറുതെ വിടുക,വീണ്ടും വീണ്ടും ഭക്തരെ പരിഹസിക്കുക, അതിലുടെ ആനന്ദംകണ്ടത്തുന്നു എന്നല്ലേ ഞങ്ങള്‍ ഭകതര്‍ കരുതേണ്ടത്?’ ; സിപിഎം ജാഥയില്‍ ആചാരാനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിക്കുന്നുവെന്ന ആരോപണവുമായി കാവ് സംരക്ഷണസമിതി
സ്വന്തം ലേഖകൻ തിരുവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ഹിന്ദു മത വിശ്വാസികളുടെ ആചാരാ അനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിക്കുന്നു എന്ന ആരോപണവുമായി കാവ് സംരക്ഷണസമിതി രംഗത്ത്.ഏറെ വിശ്വാസത്തോടെ കാണുന്ന അനുഷ്ഠാനമായ വെളിച്ചപാട് അഥവാ കോമരം തുള്ളലിനെ തെരുവിൽ ആഭാസമായി കെട്ടിയാടുകയായിരുന്നു എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സമിതി ജനറല്‍ കണ്‍വീനറും മുന്‍ എംഎല്‍എയുമായ യു.സി രാമന്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന വിഡിയോ സഹിതമാണ് യു സി രാമന്‍ ഫേസ്ബുക്കിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.ഹിന്ദു മത വിശ്വാസികള്‍ ഏറെ […]