video
play-sharp-fill

തെരഞ്ഞെടുപ്പിൽ കുഞ്ഞൂഞ്ഞും ചെന്നിത്തലയും മത്സരിക്കും..! വിജയിച്ചാൽ മുഖ്യമന്ത്രി ആരെന്ന തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം മാത്രം ; പ്രചാരണത്തിനായി ഹൈക്കമാൻഡിൽ നിന്നും എ.കെ ആന്റണി ഉൾപ്പടെയുള്ള നേതാക്കൾ കേരളത്തിലേക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും മത്സരിക്കും. ഉമ്മൻചാണ്ടി കൂടി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഇതോടെ ഇത്തവണ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മത്സരിക്കാൻ രംഗത്ത് ഉണ്ടാവും. എന്നാൽ മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നും ആണ് ഹൈക്കമാൻഡ് തീരുമാനം.രമേശ് ചെന്നിത്തല മാത്രം മത്സരിക്കുമെന്നും ഉമ്മൻചാണ്ടിയുടെ സീറ്റ് മകന് നൽകുമെന്നും ഉൾപ്പടെയുളള അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഉമ്മൻചാണ്ടി കൂടി മത്സരിച്ചേ മതിയാകൂ എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിച്ചേരുകയായിരുന്നു. എന്നാൽ തത്ക്കാലം നേതാവ് ആരാണെന്ന ധാരണ വേണ്ട. രണ്ട് […]

ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ ആയിക്കൂടാ എന്ന് താങ്കൾ വീണ്ടും വീണ്ടും തെളിയിക്കുന്നു, രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു റഫറൻസാണ് അങ്ങ് : രമേശ് ചെന്നിത്തലയെ പരിഹസിച്ച് സംവിധായകൻ എം.എ നിഷാദ്

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനം മുഴുവനും കൊറോണയെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി രംഗത്ത് നിൽക്കുകയാണ്. ആ സമയത്താണ് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ആരോഗ്യമന്ത്രി കെ.കെ ഷൈലജക്കെതിരെ വിമർശനങ്ങളുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്ന് വന്നിരിക്കുന്നത്. ഇതോടെ രമേശ് ചെന്നിത്തലയ്‌ക്കെതിരെ സംവിധായകൻ എം.എ നിഷാദ് രംഗത്ത് വന്നിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് എങ്ങനെ ആയിക്കൂടാ എന്ന് ചെന്നിത്തല കാണിച്ചുതരികയാണെന്നും എം.എ നിഷാദ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എം.എ നിഷാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ശ്രീ രമേശൻ , […]

കുട്ടിക്കൂറ പൗഡർ ഇല്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോൾ വിലപിക്കുകയാണ് : രമേശ് ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യർ

  സ്വന്തം ലേഖിക തിരുവനന്തപുരം: കുട്ടിക്കൂറ പൗഡർ ഇല്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന് നഷ്ടപ്പെടുമായിരുന്ന നേതാവ് ഇപ്പോൾ വിലപിക്കുകയാണ് ചെന്നിത്തലയെ പരിഹസിച്ച് സന്ദീപ് ജി വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.ടി.പി സെൻകുമാറിനെ പോലിസ് മേധാവി ആക്കിയത് തനിക്ക് പറ്റിയ അപരാധമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ചാണ് സന്ദീപിന്റെ പുതിയ പോസ്റ്റ്. അഭ്യന്തര മന്ത്രിയായിരിക്കെ ടി പി സെൻകുമാറിനെ ഡി ജി പി ആക്കിയതാണ് ജീവിതത്തിൽ താൻ ചെയ്ത ഏറ്റവും വലിയ തെറ്റ്.അതിന്റെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണന്നും കുറ്റബോധമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. […]