play-sharp-fill

കാസർഗോഡിൽ യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി : സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് വീട്ടുകാർ

സ്വന്തം ലേഖകൻ   കാസർഗോഡ് : യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചട്ടഞ്ചാൽ സ്വദേശിനിയായ യുവതിയെയാണ് പുല്ലൂരിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉദയ നഗറിലെ പ്രവാസി ഷുക്കൂറിന്റെ ഭാര്യ റംസീന (27) യെയാണ് കഴിഞ്ഞ ദിവസം അഞ്ചരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.സ്ത്രീധനത്തിന് വേണ്ടിയുള്ള ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്താണ് റംസീന ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം. 2014ലാണ് ഇരുവരുടെയും വിവാഹം നടന്നത്. സ്ത്രീധനമായി രണ്ടു ലക്ഷം രൂപയും 35 പവൻ സ്വർണ്ണവും നൽകിയിരുന്നു. ഇതിനുപുറമേ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർതൃവീട്ടിൽ നിന്നും […]