ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്നത് അതിതീവ്ര ന്യൂന മര്‍ദ്ദം ; വൈകിട്ട് ശ്രീലങ്ക തീരം തൊടും; കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുന മര്‍ദ്ദംസ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യുന മര്‍ദ്ദം ഇന്ന് (ഫെബ്രുവരി 1)വൈകിട്ടോടെ ശ്രീലങ്കതീരത്തു കരയില്‍ പ്രവേശിക്കാനാണ് സാധ്യത ഇതിന്റെ ഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ 04 വരെ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യകുമാരി […]

തുലാവര്‍ഷം ശക്തമാകുന്നു; ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

തുലാവര്‍ഷം ശക്തമാകുന്നതിനാൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, , ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. നാളെ 9 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം കോട്ടയത്തു ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചിരുന്നു. തീക്കോയി കാട്ടൂപ്പാറയില്‍ ഇളംതുരുത്തിയില്‍ മാത്യു (62) ആണ് മരിച്ചത്. വീടിനുള്ളിൽ […]